വിഷയം
"ശാന്തിഗിരി ആശ്രമപരമ്പരയിലെ ആത്മമോചനമാർഗ്ഗത്തിന്‍റെ അടിസ്ഥാന കർമ്മം ഗുരുപാദവന്ദനം"
പാദനമസ്ക്കാരം സനാതനധർമ്മത്തിന്‍റെ ഭാഗമായി ഉടലെടുത്തുവെന്നല്ലാതെ എപ്പോൾ ആരംഭിച്ചുവെന്ന കൃത്യമായ ഒരറിവു നമുക്കില്ല. ഗുരുക്കന്മാരെയാണു ആദിയിൽ പാദനമസ്ക്കാരം ചെയ്തിരുന്നതു. ആരാധ്യരായ ഗുരുക്കന്മാരിൽ ഈശ്വരതുല്യമായ ഗുണവിശേഷങ്ങൾ ദർശിച്ചുകൊണ്ടാണു അതാരംഭിച്ചതു. പിന്നീടു അതൊരു സാധാരണ ആചാരമായി മാറുകയായിരുന്നു. വിവാഹവേദികളിലൊക്കെ മാതാപിതാക്കളെ മാത്രമല്ല മുതിർന്ന ബന്ധുക്കളുടെ പാദം മൊത്തവും തൊട്ടു വണങ്ങുന്ന ഒരു കീഴ്വഴക്കത്തിൽ അതെത്തിനിന്ന കാലഘട്ടത്തിൽ ശ്രീ.കരുണാകരഗുരുവിലൂടെ പാദനമസ്ക്കാരത്തിന്‍റെ യഥാർത്ഥ പൊരുളെന്താണന്നു ശാന്തിഗിരിയിലെ ഗുരുപരമ്പര തിരിച്ചറിയുകയും പാദനമസ്ക്കാരം സ്വന്തം ആത്മീയഗുരുവിൽ മാത്രമായി നിജപ്പെടുത്തുകയും ചെയ്തു.
ഗുരുവിലൂടെ നിങ്ങൾ തിരിച്ചറിഞ്ഞ ആ ഗുരുപാദവന്ദനത്തിന്‍റെ പൊരുൾ എന്തായിരുന്നുവെന്നു വെളിപ്പടുത്താനായി ഞാനീ ചർച്ചാവേദിയിലേക്കു എല്ലാ ഗുരുസ്നേഹികളേയും സ്വാഗതം ചെയ്യുന്നു.നിങ്ങളുടെ അറിവുകൾ [email protected] / [email protected] ഈ മെയിൽ അഡ്രസ്സിൽ അയക്കുക.അല്ലാത്തപക്ഷം ഈclick ചെയ്തു രേഖപ്പെടുത്തുക.
മലയാളം ഫോണ്ടിലോ മംഗ്ലീഷിലോ ടൈപ്പു ചെയ്യാം.
“ഭൂദേവബ്രാഹ്മണന്‍റെ പാദപൊൻപൊടികൊണ്ടു ചേതസ്സിന്‍റെ മലം കളയണം.”
ബ്രാഹ്മണൻ = ബ്രഹ്മഞ്ജാനേതി ബ്രാഹ്മണാ:
ചേതസ്സിന്‍റെ മലം = ജീവന്‍റെ കറ,
അതാണു ഗുരുപാദവന്ദനം.
ദോർഭ്യാം പദ്ഭ്യാം ച ജാനുഭ്യാം
ഉരസാ, ശിരസാ, ദൃശ്യാ,മനസാ,
വചസാ, ചേതി
പ്രണാമോഷ്ടാംഗ ഉച്യതേ - ഗുരുഗീത-അദ്ധ്യായം-1
എട്ടു അംഗങ്ങൾ ഭൂമിയിൽ സ്പർശിച്ചു നടത്തുന്ന നമസ്ക്കാരത്തെയാണു സാഷ്ടാംഗ പ്രണാമമെന്നു പറയുന്നതു. ദോർഭ്യാം-രണ്ടു കെെകൾ. പദ്ഭ്യാം-രണ്ടു പാദങ്ങൾ. ജാനുഭ്യാം-രണ്ടു കാൽമുട്ടുകൾ. ഉരസ്സ്. ശിരസ്സ്. ദൃശ്യാ-കൺപോളകൾ. മനസ്സ്. വചസ്സ് എന്നിത്യാദി
അർപ്പിച്ചുവേണം വിധിയനുസരിച്ചു ഗുരുവിനെ നമസ്ക്കരിക്കാൻ.
ദയവായി വിഷയത്തിൽ നിന്നും വ്യതിചലിക്കരുതെന്നു അഭ്യർദ്ധിക്കുന്നു.
ഈ ചർച്ചക്കായി അനുവദിച്ച സമയം അവസാനിക്കുന്നു. ഗുരുപാദവന്ദനമെന്ന ലോകോത്തരമായ ഈ വിഷയം വളരെ ലളിതമായി അവതരിപ്പിക്കാനും കുറച്ചു ഭാഗ്യശാലികളെയെങ്കിലും ഇതിൽ പങ്കെടുപ്പിക്കാനും കഴിഞ്ഞതിൽ വളരെയധികം ചാരിതാർത്ഥ്യമുണ്ടു. ലോകത്തിന്‍റെ നാനാ ഭാഗങ്ങളിൽ ഒരിക്കൽ ഇത്തരം ചർച്ചകൾ സമാഗതമാവുകതന്നെ ചെയ്യും. ഗുരുവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കാൻ കൂടുതൽ അവസരങ്ങൾ ഗുരുവായി ഒരുക്കിത്തരുമെന്ന വിശ്വാസം സന്തോഷം പകരുന്നു. അനുവദിച്ചുകിട്ടിയാൽ ഈ ചർച്ചയുടെ രണ്ടാംഘട്ടം സംവേദകനിൽ തന്നെ അവതരിപ്പിക്കാനാകും.
മനുശ്യരാശിയ്ക്കു ഈശ്വരന്‍റെ കല്പനകൾ ലഭിക്കുകയും സാക്ഷാത്ക്കാരം നേടുകയും വേണമെങ്കിൽ, അതു സാധ്യമാകാൻ പര്യാപ്തമായ ജീവന്‍റെ ശുദ്ധീകരണം ആവശ്യമാണന്നു ഗുരുവിലൂടെ നാമറിഞ്ഞു. അതിനുവേണ്ടി മനുഷ്യരാശിക്കു ഈശ്വരൻ നൽകിയ പ്രോജ്ജ്വലമായ ആത്മസാമിപ്യമാണു നവജ്യോതി ശ്രീ. കരുണാകരഗുരു. ആ പരമാത്മസാമിപ്യത്തെ സാധാരണ മനുഷ്യർക്കു അനുഭവവേദ്യമാക്കാൻ ഒരു ശരീരം നൽകി ഗുരുവിനെ ദെെവം മനുഷ്യരാശിയിലേക്കു അയക്കുകയായിരുന്നു. അതീന്ദ്രിയാനുഭവങ്ങളിലൂടെ ഗുരുവിനെ നമുക്കു മനസ്സിലാക്കാനുള്ള അവസരം ദെെവം നൽകിയതുകൊണ്ടു മാത്രമാണു ഗുരുവിന്‍റെ ആത്മചെെതന്യത്തെ നമ്മൾ ദെെവമായി തിരിച്ചറിഞ്ഞതു. ആ തിരിച്ചറിവായിരുന്നു ഗുരുപാദങ്ങളിൽ ശിരസ്സർപ്പിച്ചു നമസ്ക്കരിക്കുവാനുള്ള ചോദന. ആ ദെെവസ്ഥാനത്തൊക്കെ കയറിയിരുന്നു, ഗുരുവിലർപ്പിക്കുന്ന നമസ്ക്കാരം സ്വീകരിക്കാനുള്ള അറിവില്ലായ്മയിൽ സഹതാപമുണ്ടു. ഒരു ജന്മത്തെ പൂർണ്ണമായ ഗുരുപാദവന്ദനത്തിലൂടെ ഈശ്വരചെെതന്യം അനുഭവപ്പെടാൻ വേണ്ടി പ്രധാനമായും ജീവന്‍റെ അഹർമതിയെയാണു കഴുകിക്കളയേണ്ടതു. പ്രകൃതിനിയമം മനുഷ്യശരീരത്തിനു നൽകിയിരിക്കുന്ന കാലം കഴിഞ്ഞാലും ഗുരുപാദവന്ദനം ജീവന്‍റെ ശുദ്ധീകരണത്തിനുവേണ്ടി അനുസ്യൂതം തുടരേണ്ടതുള്ളതുകൊണ്ടാണു ഗുരുപാദത്തിനു പകരം പ്രതീകാത്മകമായി ഗുരുപാദുകം നിർമ്മിച്ചതും, അതു ഗുരു ഉപയോഗിച്ചു സങ്കല്പിച്ചു മനുശ്യരാശിക്കായി നൽകിയതും. ആ ഗുരുപാദുകങ്ങളുടെ പ്രാധാന്യത്തെ മനുഷ്യമനസ്സുകളിൽ അതിന്‍റെ പൂർണ്ണതയിൽ നിലനിർത്താനാണു ഗുരുപാദുകം സ്വർണ്ണത്തിൽ തന്നെ പണികഴിപ്പിച്ചതു. ഇത്രയും ലളിത ജീവിതം നയിച്ച ഗുരു സ്വർണ്ണ ത്തിലെ പാദുകം ധരിച്ചാണു നടന്നിരുന്നതെന്നു ആർക്കെങ്കിലും ചിന്തിക്കാനാകുമോ? ആ ഗുരുപാദുകങ്ങളിൽ നമസ്ക്കരിക്കാനുള്ള മനുഷ്യരാശിയുടെ അവകാശത്തിൽ സ്ഥിതിസമത്വം നിലനിർത്തണം. ഏതൊരു ഗുരുസ്നേഹിക്കും ആ ഗുരുപാദുകങ്ങളിൽ നമസ്ക്കരിക്കാനാകണം. കാലങ്ങൾ കഴിയുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രമായി, ഗുരുപാദവന്ദനത്തിനായി ലോകത്തിന്‍റെ നാനാഭാഗങ്ങളിൽ നിന്നുള്ള മനുഷ്യസമൂഹത്തിന്‍റെ ധാരമുറിയാത്ത നിരകൾ രാപകലെന്നില്ലാതെ ശാന്തിഗിരിയിൽ തുടർന്നുകൊണ്ടേയിരിക്കും. അവർ ഗുരുവിന്‍റെ പാദുകങ്ങളിൽ ശിരസ്സർപ്പിച്ചു ഗുരുപാദവന്ദനമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കും. ഗുരുവിന്‍റെ ആദ്യപരമ്പര അതു ചെയ്തു മനുഷ്യരാശിക്കു മാതൃക കാട്ടിക്കൊടുക്കണം. ഈ ഗുരുപരമ്പരക്കു സമാനതകളില്ലാത്ത ഗുരുപാദവന്ദനത്തിന്‍റെ ആ അനശ്വരപ്രാധാന്യം ഇന്നു തിരിച്ചറിഞ്ഞു പ്രവർത്തിക്കാനാകുക തന്നെ വേണം.
ഗുരുചരണം ശരണം