Discussion Forum

വിഷയം

"ശാന്തിഗിരി ആശ്രമപരമ്പരയിലെ ആത്മമോചനമാർഗ്ഗത്തിന്‍റെ അടിസ്ഥാന കർമ്മം ഗുരുപാദവന്ദനം"

പാദനമസ്ക്കാരം സനാതനധർമ്മത്തിന്‍റെ ഭാഗമായി ഉടലെടുത്തുവെന്നല്ലാതെ എപ്പോൾ ആരംഭിച്ചുവെന്ന കൃത്യമായ ഒരറിവു നമുക്കില്ല. ഗുരുക്കന്മാരെയാണു ആദിയിൽ പാദനമസ്ക്കാരം ചെയ്തിരുന്നതു. ആരാധ്യരായ ഗുരുക്കന്മാരിൽ ഈശ്വരതുല്യമായ ഗുണവിശേഷങ്ങൾ ദർശിച്ചുകൊണ്ടാണു അതാരംഭിച്ചതു. പിന്നീടു അതൊരു സാധാരണ ആചാരമായി മാറുകയായിരുന്നു. വിവാഹവേദികളിലൊക്കെ മാതാപിതാക്കളെ മാത്രമല്ല മുതിർന്ന ബന്ധുക്കളുടെ പാദം മൊത്തവും തൊട്ടു വണങ്ങുന്ന ഒരു കീഴ്വഴക്കത്തിൽ അതെത്തിനിന്ന കാലഘട്ടത്തിൽ ശ്രീ.കരുണാകരഗുരുവിലൂടെ പാദനമസ്ക്കാരത്തിന്‍റെ യഥാർത്ഥ പൊരുളെന്താണന്നു ശാന്തിഗിരിയിലെ ഗുരുപരമ്പര തിരിച്ചറിയുകയും പാദനമസ്ക്കാരം സ്വന്തം ആത്മീയഗുരുവിൽ മാത്രമായി നിജപ്പെടുത്തുകയും ചെയ്തു.

ഗുരുവിലൂടെ നിങ്ങൾ തിരിച്ചറിഞ്ഞ ആ ഗുരുപാദവന്ദനത്തിന്‍റെ പൊരുൾ എന്തായിരുന്നുവെന്നു വെളിപ്പടുത്താനായി ഞാനീ ചർച്ചാവേദിയിലേക്കു എല്ലാ ഗുരുസ്നേഹികളേയും സ്വാഗതം ചെയ്യുന്നു.നിങ്ങളുടെ അറിവുകൾ comment@samvedakan.com / samvedakan@gmail.com ഈ മെയിൽ അഡ്രസ്സിൽ അയക്കുക.അല്ലാത്തപക്ഷം ഈ    click ചെയ്തു രേഖപ്പെടുത്തുക.

മലയാളം ഫോണ്ടിലോ മംഗ്ലീഷിലോ ടൈപ്പു ചെയ്യാം.

സിജു ബാലചന്ദ്രൻ -അവതാരകൻ   @ September 06 2016 12:00 Am  

ഗുരുചരണം ശരണം

എന്തെല്ലാം വെട്ടിപ്പിടിച്ചാലും, നേടിയാലും നാം നിരാലംബരാണ് എന്നതാണ് പരമമായ സത്യം. എന്നാൽ ആ സത്യബോധത്തെ അംഗീകരിക്കാതിരിക്കാനാണ് നമ്മുടെ പരിശ്രമങ്ങളെല്ലാം. എന്നാൽ നിസ്സാരമായ സ്വന്തം മനസ്സെന്ന ചലനാത്മകതയെ നിയന്ത്രിച്ച് സ്വന്തം വരുതിയിൽ നിർത്തുക ഏറെ ആയാസകരമാണു താനും. ചിന്തകളും, ചിന്താക്കുഴപ്പങ്ങളും, പരാതികളും, പരിഭവങ്ങളും, സന്തോഷവും, സന്താപവും, ക്രുദ്ധവും പ്രക്ഷുബ്ദവുമൊക്കെയായ മനസ്സെന്ന സാഗരം എങ്ങനെയാണ് ശാന്തി നേടുക? സത് ചിന്തകളെ ജനിപ്പിക്കാനുളള പ്രചോദനം എവിടെ നിന്ന് ലഭ്യമാകും? ദുഷ്ചിന്തകളെ അകറ്റാൻ എന്താണു ചെയ്യുക? സത് പ്രചോദനങ്ങളെ എങ്ങനെ സ്വായത്തമാക്കാനാകും? ഒരു നാൾ ഞാൻ ഗുരുവിന്‍റെ ചാരത്തെത്തി. ഗുരുവിൽ നിന്നു പ്രവഹിച്ച സ്നേഹത്തിന് ഒരു കാന്തിക ശക്തിയുണ്ടായിരുന്നോ? ഗുരുവിന് എന്നെ നയിക്കാനാകുമെന്ന്, അതും നന്മയിലേക്കു മാത്രം നയിക്കാനുകുമെന്ന് മനസ്സിന് ഉത്തമ ബോധ്യമായി. മറ്റുളളവരെ അനുകരിച്ചതാണ് എന്‍റെ ആദ്യ ഗുരുപാദ വന്ദനം. എന്‍റെ ശിരസ്സ് ഗുരുവിന്‍റെ പൊൻ പാദങ്ങളെ സ്പർശിച്ചു. ആ പാദങ്ങളിൽ നിന്നും പ്രവഹിച്ച സുഗന്ധമാണോ, ഗുരുവെ സ്പർശിച്ചതിലൂടെ പകരപ്പെട്ട മറ്റെന്തോ ആണോ എന്നത് എനിക്കിന്നും തിരിച്ചറിയാനായിട്ടില്ല, വീണ്ടും വീണ്ടും നമസ്കരിച്ചു കിടക്കാനാണ് മനസ്സിനു തോന്നിയത്. പല തവണയുളള ആശ്രമ സന്ദർശന വേളകളിൽ മുതിർന്ന ആത്മബന്ധുക്കളാണ് എനിക്ക് തിരിച്ചറിവു പകർന്നത്. ശാന്തിഗിരിയിലെ ഗുരുപാദവന്ദനം സ്വന്തം ജീവനെ, ശരീരത്തെ, മനസ്സിനെ, ബുദ്ധിയെ, ചിന്തയെ, കർമ്മത്തെ ഗുരുവിങ്കൽ സമർപ്പിക്കലാണ്. ഗുരുവിൽ അന്ധമായി വിശ്വസിച്ചു കൊണ്ട് സ്വന്തം ആത്മാവിനെ സമർപ്പിക്കലാണ്. സകലതിനും അധിപനായ ഗുരുവിനു മാത്രമേ നമ്മെ പരിപൂർണ്ണമായി നയിക്കാനാകൂ എന്ന തിരിച്ചറിവാണ്. ആത്മപരിശോധന നടത്തി, ഓരോ നമസ്കാരവും ആത്മശുദ്ധീകരണമാക്കി തീർക്കലാണ്. നമസ്കാരത്തിലൂടെ നാമിറക്കി വെക്കുന്ന നമ്മുടെ കുറവുകളെ, ചിന്തകളെ, വാസനകളെ ഒക്കെ ഗുരു സ്വീകരിച്ചു കൊണ്ട്, നമ്മിലേക്ക് നന്മകളെ നിറക്കുകയാണ്. ഗുരുവിന്‍റെ ആത്മാംശത്തെ പകരുകയാണ്. ചുരുക്കത്തിൽ ഇത് ഈശ്വരവന്ദനമാണ്. ഞാനിന്നും അനായാസം ഈ ഈശ്വരപാദവന്ദനം നടത്തി വരുന്നു.
ജയശ്രീposted @ September 15 2016 02:37 PM    
ശരീരവും മനസ്സും ബുദ്ധിയും പുണ്യവും പാപവും എന്‍റെ എല്ലാവും ഗുരുപാദങ്ങളിൽ സമർപ്പിച്ചുകൊണ്ടു നന്മയിലേക്കു നയിക്കേണമേയെന്ന ആത്മാർപ്പണം ചെയ്തുകൊണ്ടുള്ള അപേക്ഷയാണു ഗുരുപാദവന്ദനം. അതു എക്കാലത്തും സ്വന്തം ആത്മഗുരുവിനു മാത്രം സ്വന്തം.
ഗോപൻposted @ September 17 2016 08:00 AM    
ഗുരുപാദ ദർശന സ്പർശന സുഖോ ഇദി ബ്രഹ്മാനന്ദ.
Bala Subrahmanianposted via facebook @ September 18 2016 06:20 AM    
Bhakhthi ullavarku. Guru. Padhukam sakshyanu. Sparsam darsana indriya manomanasa sukhoooo
Divya Santhigiriposted via facebook @ September 19 2016 10:10 PM    

“ഭൂദേവബ്രാഹ്മണന്‍റെ പാദപൊൻപൊടികൊണ്ടു ചേതസ്സിന്‍റെ മലം കളയണം.”

ബ്രാഹ്മണൻ = ബ്രഹ്മഞ്ജാനേതി ബ്രാഹ്മണാ:

ചേതസ്സിന്‍റെ മലം = ജീവന്‍റെ കറ,

അതാണു ഗുരുപാദവന്ദനം.

സ്വാമി ബ്രഹ്മാനന്ദ കുലപതിposted @ September 19 2016 11:10 PM    
മനുഷ്യന്‍റെ കർമ്മങ്ങളിൽ ഏറ്റവും വിനയപൂർവ്വമായ കർമ്മമാണു പാദനമസ്ക്കാരം.
Rajivposted @ September 20 2016 6:45 AM    
ഒരു മനുഷ്യന്‍റെ പാദത്തിൽ മറ്റൊരു മനുഷ്യൻ നമസ്ക്കരിക്കുന്നതു ശരിയാണോ?
ഗോപകുമാർposted @ September 20 2016 4:15 PM    
ശാന്തിഗിരിയിലെ ഗുരുപരമ്പര, ഗുരുവാണു ദൈവമെന്ന സത്യവിശ്വാസികളാണു. ഞങ്ങൾ മനുഷ്യപാദങ്ങളിലല്ല നമസ്ക്കരിക്കുന്നതു. കാണപ്പെട്ട ദെെവത്തിന്‍റെ പാദങ്ങളിലാണു നമസ്ക്കരിക്കുന്നതു. ഞങ്ങൾ ഗുരുപാദങ്ങളിലേ നമസ്ക്കരിക്കൂ. ശരീരശേഷം ഗുരുപാദുകങ്ങളിലും. അങ്ങനെയാണു ഞങ്ങൾ യഥാർത്ഥ ഗുരുപരമ്പരയാകുന്നതു
എൻ.അബു.posted @ September 24 2016 8:25 PM    
മനുഷ്യനു മനുഷ്യപാദങ്ങളിലേ നമസ്ക്കരിക്കാനാകൂ. മനുഷ്യരൂപത്തിൽ കവിഞ്ഞ മഹനീയമായ ഒരു രൂപം ഈശ്വരൻ നമുക്കിതുവരേയും നൽകിയിട്ടില്ല.(സ്വാമി.വിവേകാനന്ദൻ)നമ്മൾ ഈശ്വരനിൽ ഗുരുവെ കാണുന്നു. ഗുരുവെന്ന ജീവാത്മാവു ദെെവമെന്ന പരമാത്മാവിൽ വിലയം പ്രാപിച്ചു.
ഗുരു കല്പനposted @ September 25 2016 12:14 PM    
മനുഷ്യഭാവനയിൽ ഈശ്വരന്‍റെ പ്രതീകമായി പല വ്യത്യസ്തമായ രൂപങ്ങളേയും സൃഷ്ടിച്ചു നോക്കുന്നുണ്ടു. ഗുരുവിനല്ലാതെ മറ്റൊന്നിനും നമ്മെ സത്യസാക്ഷാത്ക്കാരത്തിലേക്കു നയിക്കാനാകില്ല. നമ്മൾ ഗുരുപാദങ്ങളിൽ സകലവും സമർപ്പിച്ചു സാക്ഷാത്ക്കാരം നേടാൻ ശ്രമിക്കയാണു.
ശശികലposted @ September 26 2016 07:41 AM    
ഞാനെന്‍റെ പിതാവിന്‍റെ പാദങ്ങളിൽ നമസ്ക്കരിച്ചിട്ടുണ്ടു. എന്‍റെ പിതാവു മറ്റുള്ളവർക്കു വെറും മനുഷ്യൻ മാത്രം. എങ്കിലും നിങ്ങൾക്കു എന്‍റെ പിതാവിനെ നമസ്ക്കരിക്കരുതെന്നു പറയാനാകുമോ? എനിക്കു പിതൃതുല്യമോ, അതിലും മുകളിലോ മഹത്വം ദർശിക്കാൻ കഴിയുന്ന ഒരു മഹാത്മാവിന്‍റെ പാദങ്ങളിൽ നമസ്ക്കരിക്കാൻ തോന്നുന്നുവെങ്കിൽ അതിൽ ശരിയില്ലായ്ക എന്നൊന്നില്ല. ഈശ്വരനോളം മഹനീയമായ ഗുരുപാദങ്ങളിലാണെങ്കിൽ അതു ശരിമാത്രമാണു.
വിപിൻposted @ September 26 2016 01:12 PM    
മനുഷ്യൻ തന്‍റെ അഹം പൂർണ്ണ്മായി ഇറക്കി വക്കുന്ന മഹനീയമുഹൂർത്തങ്ങളിൽ ഏറ്റവും മുന്നിൽ നില്ക്കുന്നതു തന്‍റെ ഗുരുവിന്‍റെ പാദങ്ങളിൽ പൂർണ്ണസമർപ്പണം ചെയ്തു നമസ്ക്കരിക്കുമ്പോഴാണു.
Prabhakaranposted @ September 27 2016 06:12 AM    
അഹം മുന്നിൽ നിൽക്കുന്ന നിമിഷങ്ങളിൽ നമുക്കു ഒന്നിനോടും വിനയപ്പെടാനാകില്ല. അഹത്തിൽ നിന്നാണു കോപം ജനിക്കുന്നത്. അഹത്തിൽ നിന്നാണു ഡംബും മാത്സര്യവും ജനിക്കുന്നതു. അഹത്തിന്‍റെ ഫലമായാണു പകയും ശത്രുതയും ഉണ്ടാകുന്നതു. ഗുരുപാദത്തിൽ നമസ്ക്കരിച്ചു നമസ്ക്കരിച്ചാണു നമ്മുടെ ഷഡ്ക്കരണങ്ങളിൽ കുടികൊള്ളുന്ന ഈ അഹങ്കാരത്തേയും അതിൽ നിന്നു ഉത്ഭവിക്കുന്ന കറകളെയും മാറ്റിക്കളയേണ്ടതു. ശരീരകാലശേഷം ഗുരുപാദുകങ്ങൾക്കുള്ളിൽ ഗുരുപാദങ്ങൾ സങ്കൽപിച്ചുവേണം ആ കർമ്മം പൂർണ്ണതയിൽ എത്തിക്കാൻ.
Mahindranposted @ September 28 2016 07:57 AM    
സങ്കൽപവും കർമ്മവും സമർപ്പണവും ഒരേ ആഴത്തിൽ ഗുരുപാദത്തിൽ സമന്വയിക്കുന്ന ധന്യനിമിഷത്തെയാണു ഗുരുപാദ വന്ദനമെന്നു പറയുന്നതു. അതു ഈ പരമ്പര നിലനിൽക്കുന്നിടത്തോളം കാലം ഗുരുവിൽ മാത്രം സമർപ്പിതം. ഗുരുവിന്‍റെ പത്തു പടികളുള്ള പീഠത്തിനു മുന്നിൽ, ഗുരുപാദുകങ്ങളിൽ, ഗുരുശരീരം അന്ത്യവിശ്രമം കൊള്ളുന്ന ഇടത്തിൽ, ഗുരു ശയിച്ചിരുന്ന കട്ടിലിനു സമീപം, ഗുരു നിത്യമായി ഇരുന്നിരുന്ന കസേരക്കു മുന്നിലൊക്കെ നമുക്കു നല്ല ലയം കിട്ടും. ആ ലയം കിട്ടുന്ന ഇടത്തിൽ നമസ്ക്കാരം അർപ്പിക്കാൻ കഴിഞ്ഞാൽ അനുഭവം ഉണ്ടാകും.
ഗുരുമിത്രൻposted @ September 28 2016 12:28 PM    
ഗുരുസ്മരണകളിൽ അലിഞ്ഞുചേർന്നു, ആ പത്മപാദത്തിൽ മനസ്സ് തങ്ങി നിൽക്കുമ്പോൾ അതിൽ ഉമ്മവച്ചു ശിരസ്സമർത്തണം. ആനന്ദത്തിലലിയാൻ ആവശ്യമായ ഗുരുസ്നേഹം ഹൃദയത്തിലുണ്ടാകണം. അനുഭവപ്പെടുക തന്നെ ചെയ്യും. അവർക്കു മറ്റൊരു പാദത്തിനു മുന്നിൽ നിന്നും അതു നേടാൻ കഴിയില്ല.
ജയൻposted @ September 28 2016 01:09 PM    
എല്ലാ ഗുരുപരമ്പരകളിലും ഗുരുമായി ഏറ്റവും ബന്ധപ്പെട്ട ഇടങ്ങളിൽ ഗുരുവിനെ സങ്കല്പിച്ചു ലയം നേടുക തന്നെയാണു പതിവു.
ശശികലposted @ October 02 2016 08:27 AM    
സ്വന്തം ഗുരുവിന്‍റെ പാദങ്ങളിൽ ആത്മലയം ലഭിക്കുന്നവർക്കു മറ്റൊന്നിൽ നിന്നും അതു ലഭിക്കില്ല. അവരോടു ഇവിടെ നമസ്ക്കരിക്കൂവെന്നു കൽപ്പിക്കുന്നവൻ അറിയാതെ പാപകർമ്മം ചെയ്യുകയാണു.
ആശposted @ October 02 2016 11:43 AM    
ഗുരു പാദങ്ങളിൽ നമസ്ക്കരിക്കുമ്പോൾ ഞാനെന്‍റെ എല്ലാ കുറവുക ളേയും അവിടെ അർപ്പിച്ചിരുന്നു. അതു സ്വീകരിച്ചിട്ടു നന്മ പകരുവാൻ ഞാൻ ഗുരുവിനോടു അപേക്ഷിച്ചിരുന്നു. ഇന്നു ഞാൻ സഹകരണ മന്ദിരത്തിലെ ഓരോ നമസ്ക്കാരത്തിലും ഗുരുവിനെ സങ്കൽപ്പിച്ച് അതാവർത്തിക്കുന്നു. ഗുരു അതു സ്വീകരിക്കുന്നുവെന്നാണു എന്‍റെ വിശ്വാസം. കാരണം ഞാൻ കൂടുതൽ നന്മയുള്ളവനായി മാറുന്നതു ഞാൻ തിരിച്ചറിയുന്നു. ഓരോ ആശ്രമസന്ദർശനം കഴിയുമ്പോഴും എനിക്കു കൂടുതൽ സന്തോഷമുളവാകുന്നു. ഭക്തി അനുഭവപ്പെടുന്നു. സഹജീവികളോടുള്ള കാരുണ്യം വർദ്ധിക്കുന്നു.
Sarathposted @ October 03 2016 04:01 PM    
ഗുരു ഉപയോഗിച്ചിരുന്ന പാദുകങ്ങളെ ദർശിച്ച് അതിൽ നമസ്ക്കരി ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, ഒരു ഗുരു സ്നേഹിക്കു അതിൽ കൂടുതൽ സന്തോഷം മറ്റെന്തിൽ നിന്നു ഉണ്ടാകാനാണു. അതു തിരിച്ചറിഞ്ഞു സ്വന്തം ഗുരുവിന്‍റെ പാദുകങ്ങൾ പുഷ്പാലങ്കാരം ചെയ്തു ഒരുക്കികൊടുക്കാൻ കഴിയാത്ത ശിഷ്യർ ശിഷ്യരാണോ?
Dinakaranposted @ October 03 2016 06:17 PM    
ഗുരു ഉപയോഗിച്ചിരുന്ന ആ പാദുകങ്ങളൊക്കെ എവിടെ? ഇനിയുള്ള കാലം ഗുരുവിന്‍റെ ആ പാദുകങ്ങളിലായിരുന്നു ഈ പരമ്പരയുടെ യഥാർത്ഥ നമസ്ക്കാരം നടക്കേണ്ടിയിരുന്നത്
ശശികലposted @ October 06 2016 06:52 AM    
ഗുരുപാദവന്ദനം ഒരു മധുരിക്കുന്ന ഓർമ്മതന്നെയാണു. ആ പത്മപാദങ്ങളിൽ ഒന്നു ശിരസ്സർപ്പിക്കാൻ കഴിഞ്ഞവരൊക്കെ എത്ര ഭാഗ്യവാന്മാർ. ഇനിയൊരിക്കൽ കൂടി ഭൗതിക തലത്തിൽ ആവർത്തിക്കാൻ കഴിയാത്ത ഒരു യാഥാർത്ഥ്യം. പകരം ആ പാദുകങ്ങളിലെങ്കിലും ഈ പരമ്പര സായൂജ്യമടഞ്ഞോട്ടെ.
ഒരു ഗുരുവിശ്വാസിposted @ October 08 2016 10:35 AM    
ദണ്ഡനമസ്ക്കാരം അഥവാ സാഷ്ടാംഗ പ്രണാമം

ദോർഭ്യാം പദ്ഭ്യാം ച ജാനുഭ്യാം

ഉരസാ, ശിരസാ, ദൃശ്യാ,മനസാ,

വചസാ, ചേതി

പ്രണാമോഷ്ടാംഗ ഉച്യതേ - ഗുരുഗീത-അദ്ധ്യായം-1

എട്ടു അംഗങ്ങൾ ഭൂമിയിൽ സ്പർശിച്ചു നടത്തുന്ന നമസ്ക്കാരത്തെയാണു സാഷ്ടാംഗ പ്രണാമമെന്നു പറയുന്നതു. ദോർഭ്യാം-രണ്ടു കെെകൾ. പദ്ഭ്യാം-രണ്ടു പാദങ്ങൾ. ജാനുഭ്യാം-രണ്ടു കാൽമുട്ടുകൾ. ഉരസ്സ്. ശിരസ്സ്. ദൃശ്യാ-കൺപോളകൾ. മനസ്സ്. വചസ്സ് എന്നിത്യാദി

അർപ്പിച്ചുവേണം വിധിയനുസരിച്ചു ഗുരുവിനെ നമസ്ക്കരിക്കാൻ.

Swami Nithyabodhanandaposted @ October 09 2016 03:50 AM    
നമസ്ക്കാരം എങ്ങനെ എന്നതിലും പ്രാധാന്യം നമസ്ക്കരിക്കുന്നതെന്തിനെ എന്നതിലാണന്നു വിശ്വസിക്കുന്ന ഒരാളാണു ഞാൻ. തമിഴ്നാട്ടിൽ മുഖ്യമന്ത്രി ശ്രീമതി.ജയലളിതയെ ദണ്ഡനമസ്ക്കാരം ചെയ്യുന്ന അനേകം നേതാക്കളെ കാണുന്നുണ്ടു. അതിനു പിന്നിൽ ആത്മീയമായ എന്തെങ്കിലും നേട്ടങ്ങളാകുമോ?
ഹരി K.Vposted @ October 17 2016 11:35 AM    
ഗുരുപാദം ബ്രഹ്മ മൂലം
Bala Subrahmanianposted via facebook @ October 17 2016 08:36 PM    
അതവരുടെ രാഷ്ട്രീയഭാവിയുമായി ബന്ധപ്പെട്ട നമസ്ക്കാരമാണു. ദൈവത്തിന്‍റെ മുന്നിലും ദൈവതുല്യരായവരുടെ മുന്നിലും മാത്രമാണു മനുഷ്യൻ മുട്ടുകുത്തുന്നതു. സ്വന്തം നേതാവിനെ ദൈവതുല്യം കാണുന്നുവെന്നു നേതാവിനും ലോകത്തിനും കാണിച്ചുകൊടുത്താൽ ലഭ്യമാകുന്ന അനേകം ഭൗതിക നേട്ടങ്ങളുണ്ടു. അതു മാത്രമാണു ലക്ഷ്യം.
Vinodposted @ October 17 2016 09:15 PM    
കാണുന്ന ദേവസ്ഥാനങ്ങളിലും പൈശാചിക ഇടങ്ങളിലും കാവിചുറ്റിയിരിക്കുന്ന ഏതൊരാളിന്‍റെ മുന്നിലും നമസ്ക്കരിക്കുന്നവരെ തമിഴ് നാട്ടിലും മറ്റു പല സംസ്ഥാനങ്ങളിലും കാണാൻ കഴിഞ്ഞിട്ടുണ്ടു. അറിവില്ലായ്മയും അന്ധമായ വിശ്വാസവും മാത്രമാണു അതിനു പിന്നിലെന്നു പറഞ്ഞാൽ നിഷേധിക്കാനാകുമോ?
Rajuposted @ October 18 2016 10:20 AM    
ഞങ്ങൾ, നവജ്യോതി. ശ്രീ.കരുണാകരഗുരു പരമ്പര, സ്വന്തം ഗുരുവിന്‍റെ മുന്നിൽ മാത്രം നമസ്ക്കരിക്കുന്നവരാണു. ഞങ്ങൾക്കതിനു അടിസ്ഥാനപരമായ പല ആത്മീയ അടിത്തറകളും ഉണ്ടു. ഈ ലോകത്തു സഹജീവികളായി നമ്മോടൊപ്പം പാർക്കുന്ന മനുഷ്യരിൽ നിന്നും വ്യത്യസ്തമായി ഗുരുവിനുമാത്രം നമ്മൾ നൽകിയിരിക്കുന്ന ആദരവിന്‍റേയും പരമപ്രാധാന്യത്തിന്‍റേയും പ്രദീകവും നിദാനവുമാണു ഗുരുപാദവന്ദനം.
ഗുരുനന്ദനൻposted @ October 18 2016 06:58 PM    
നിങ്ങളുടെ ഗുരുപരമ്പരയിൽ ആരെങ്കിലും ശ്രീമതി ജയലളിതയുടെ മുന്നിൽ നമസ്ക്കരിച്ചാൽ ഗുരുവിനും ജയലളിതക്കും നിങ്ങൾ ഒരേ സ്ഥാനം കൊടുക്കുന്നുവെന്നർത്ഥം.
Sajanposted @ October 19 2016 08:12 AM    
ഗുരുവിനെ സങ്കല്പിച്ചു ശിഷ്യയുടെ മുന്നിൽ നമസ്ക്കരിക്കുന്നതിൽ തെറ്റുണ്ടോ? ഇപ്പോൾ അങ്ങനെ ചെയ്യാനല്ലേ നിർദ്ദേശം.
ശിവകുമാർposted @ October 19 2016 09:22 AM    
സങ്കല്പവും കർമ്മവും ഒന്നിലാകണം. ഗുരുവിനെ സങ്കല്പിച്ചുകൊണ്ടു ഗുരുപാദുകങ്ങളിൽ നമസ്ക്കരിക്കണം. അല്ലങ്കിൽ ഗുരുവിന്‍റെ ചിത്രത്തിനു മുന്നിൽ നമസ്ക്കരിക്കണം. ശിഷ്യക്കു നിങ്ങളുടെ ആത്മാവിനെ രക്ഷിക്കാൻ കഴിയുമെന്നു വിശ്വാസമുണ്ടങ്കിൽ ശിഷ്യയെ സങ്കല്പിച്ചുകൊണ്ടു ശിഷ്യയുടെ പാദത്തിൽ നമസ്ക്കരിക്കണം. ശിഷ്യക്കു നിങ്ങളുടെ ജീവന്‍റെ കറകളെ മാറ്റാൻ കഴിയുമെങ്കിൽ, നിങ്ങളുടെ പാപാംശത്തെ സ്വീകരിക്കാൻ കഴിയുമെങ്കിൽ ആ പാദം നമസ്ക്കരിക്കാനായി നീട്ടിത്തരാൻ നിങ്ങൾക്കു അപേക്ഷിക്കാവുന്നതാണു.
സുഗതposted @ October 20 2016 09:58 AM    
എന്തിനാണു രണ്ടു വള്ളത്തിൽ കാലു വക്കുന്നതു. ഏതെങ്കിലും ഒന്നിൽ ബലമായി പിടിക്കൂ. അതു നിങ്ങളുടെ വിശ്വാസം പോലെ ഗുരുവിലോ ശിഷ്യയിലോ ഉറപ്പിക്കാം. അതിന്‍റെ ഫലം പോലെ വിശ്വാസം നിലനിൽക്കും. അല്ലാതെ ഗുരു ശിഷ്യയിൽ ലയിച്ചുചേർന്നിരിക്കുന്നുവെന്നതുപോലുള്ള വിഡ്ഢിത്തരങ്ങൾ വിളമ്പാതിരിക്കുക.
അനിൽposted @ October 20 2016 11:15 AM    
ഗുരുവിനെ ശിഷ്യയിൽ സങ്കലൽപിച്ചു സ്ഥാപിക്കാൻ കഴിയുന്നവർക്കു ശിഷ്യയുടെ മുന്നിൽ നമസ്ക്കരിക്കാം.
Sumesh K.Pposted @ October 20 2016 01:38 PM    
ഗുരു ഈ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളിലും കുടികൊള്ളുന്നുവെന്നു ഗുരുപരമ്പര വിശ്വസിക്കുന്നു. അങ്ങനെ ഗുരുവിനെ സങ്കൽപ്പിച്ചു സ്ഥാപിക്കുന്നിടത്തു നമസ്ക്കരിക്കുന്ന ആചാരം നിങ്ങളുടെ പരമ്പരയിൽ നിലവിലുണ്ടങ്കിൽ നിങ്ങൾക്കു എവിടേയും നമസ്ക്കരിക്കാമല്ലോ? അതു നിങ്ങളുടെ ഗുരുവിന്‍റെ ആശയവുമായി പൊരുത്തപ്പെടുന്നതാണോ?
Anilaposted @ October 20 2016 07:12 PM    
ഗുരു ദർശനത്തിൽ പറഞ്ഞുതന്ന, ഗുരുസ്ഥാനീയയായ ശിഷ്യയുടെ മുന്നിൽ മാത്രമേ നമസ്ക്കരിക്കാവൂ.
മണിposted @ October 21 2016 06:20 AM    
ഗുരുസ്ഥാനീയനായി ഗുരുകുല ബ്രഹ്മനിവേദിതനെന്ന പുരുഷശിഷ്യനെയായിരുന്നില്ലേ ഗുരു നിയോഗിച്ചിരുന്നതു. അദ്ദേഹം ഗുരുവായി അഭിനയിക്കുന്നു എന്ന കാരണത്താലായിരുന്നില്ലേ മാറ്റിയതു.
Unnikrishnanposted @ October 21 2016 10:33 AM    
ഗുരു തയ്യാറാക്കിയിരുന്ന ആശ്രമം നിയമാവലിയിൽ എക്കാലവും ഒരു പുരുഷനായിരിക്കും ഗുരുസ്ഥാനത്തിരുന്നുകൊണ്ടു ഗുരുപരമ്പരയെ നയിക്കുന്നതെന്നു വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടല്ലോ? സ്വാമി. ജഗത് പ്രീയ ജ്ഞാനതപസ്വി കുറച്ചു കാലം ആ സ്ഥാനം വഹിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്‍റെ മുന്നിൽ നമസ്ക്കരിക്കാൻ ഗുരു കൽപന ഉണ്ടായിരുന്നില്ലല്ലോ? അങ്ങനെ ആരും നമസ്ക്കരിച്ചിട്ടുമില്ലല്ലോ. പിന്നീടിതു എവിടെ നിന്നു വന്നു?
രാമചന്ദ്രൻ ചേർത്തലposted @ October 21 2016 12:21 PM    
”ഗുരുവിലൂടെ നിങ്ങൾ തിരിച്ചറിഞ്ഞ ആ ഗുരുപാദവന്ദനത്തിന്‍റെ പൊരുൾ എന്തായിരുന്നുവെന്നു വെളിപ്പടുത്താനായി ഞാനീ ചർച്ചാവേദിയിലേക്കു എല്ലാ ഗുരുസ്നേഹികളേയും സ്വാഗതം ചെയ്യുന്നു.”

ദയവായി വിഷയത്തിൽ നിന്നും വ്യതിചലിക്കരുതെന്നു അഭ്യർദ്ധിക്കുന്നു.

സിജു ബാലചന്ദ്രൻ -അവതാരകൻposted @ October 21 2016 19:17 PM    
സ്വന്തം ഹൃദയഭാരമെല്ലാം ഗുരുപാദങ്ങളിൽ ഇറക്കിവച്ചു ശാന്തമായി ജീവിക്കാൻ കഴിയുന്നവനാണു യഥാർത്ഥ ഗൃഹസ്ഥാശ്രമി.
സോമൻposted @ October 23 2016 17:09 PM    
ഗുരുവിശ്വാസികളുടെ സമർപ്പണം ഗുരുവിന്‍റെ പാദങ്ങളിൽ ആയിരുന്നുവെങ്കിലും ഗുരുവിന്‍റെ ആത്മചൈതന്യത്തിലായിരുന്നു ഞങ്ങൾ ഏകാഗ്രതപ്പെട്ടിരുന്നത്. ഭൗതികശരീരം മറയുന്നതിനു മുൻപും പിൻപും ആത്മചൈതന്യം ഒരേപോലെ അനുഭവപ്പെട്ടു നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ ഗുരുപാദവന്ദനത്തിനു ഗുരുവിന്‍റെ ശരീരകാലശേഷം പ്രത്യേകിച്ചു ഒരു മാറ്റം ഉണ്ടാകേണ്ടതില്ല. ക്ഷണികമായ മാംസശരീരത്തിനു പകരം, ഗുരുവിന്‍റെ മെതിയടികളിൽ ആ നമസ്ക്കാരസങ്കൽപത്തിനു പൂർണ്ണത ലഭിക്കും. അതാണു ഭാരതീയ ഋഷിസംസ്ക്കാരം
പ്രസാദൻposted @ October 25 2016 11:13 AM    
ഗുരുപാദത്തിൽ നമസ്ക്കരിച്ചു ആത്മാവിനെ സമർപ്പണം നടത്തിയവർക്കു മറ്റൊരു പാദത്തിനു മുന്നിൽ സമർപ്പിക്കാൻ വേറിട്ടൊരാത്മാവുണ്ടാകുമോ?.
ശിവകുമാർposted @ October 25 2016 11:13 AM    
ഗുരുപാദവന്ദനത്തിലൂടെ ഒരായിരം ഭക്തിഭാവനകൾ സാക്ഷാത്ക്കരിക്കുകയാണു. പാദവന്ദനത്തിലൂടെ നമ്മുടെ ജീവനെ ഗുരുവിനു പരിപൂർണ്ണമായി വിധേയപ്പെടുത്തിക്കൊടുക്കുകയാണു ചെയ്യുന്നതു. ഗുരുവിന്‍റെ ഇച്ഛപോലെ നമ്മെ നയിച്ചാലും എന്നു പ്രാർത്ഥിക്കുകയാണു. പാദനമസ്ക്കാരം ജീവനെ അധീനപ്പെടുത്തലാണു. അതു സ്വന്തം ആത്മഗുരുവിൽ മാത്രം അധീനപ്പെടുത്തുക.
സലിposted @ October 27 2016 01:34 PM    
വേദനാപൂർണ്ണമായ ജീവിതത്തിനുടമകളായവർ അവരുടെ വേദനകളെ പൂർണ്ണമായ അപേക്ഷകളാക്കി ഗുരുപാദങ്ങളിൽ അർപ്പിക്കുകയായിരുന്നു. ഗുരുവിന്‍റെ മനസ്സലിയുന്നതനുസരിച്ചു അതിനു പൂർണ്ണമായ ഫലം ലഭിച്ചിരുന്നു. അതിലുപരി, പുണ്യാത്മാക്കൾക്കു ഗുരുവിനെ ദർശനത്തിൽ ലഭിക്കുക കൂടി ചെയ്തിരുന്നു. അവർക്കു ഗുരുവിന്‍റെ ഭൗതിക ശരീരത്തിലുപരി ആത്മരൂപത്തിൽ ആത്മാർപ്പണം നടത്താൻ കഴിഞ്ഞു. ആ നമസ്ക്കാരം ഇന്നും ഗുരുവിന്‍റെ പാദുകങ്ങളിലോ അന്ത്യവിശ്രമം കൊള്ളുന്ന ഇടത്തിലോ തുടരുന്നവർക്കു ഫലം ലഭിച്ചുകൊണ്ടിരിക്കുന്നുവെന്നു ലോകത്തോടു പറയാനാണു എനിക്കു താല്പര്യം. അങ്ങനെ പരമ്പരയിലെ എല്ലാപേർക്കും ഗുരുവെക്കുറിച്ചു ലോകത്തോടു പറയാനാകട്ടെ.
ജനാർദ്ദനമേനോൻposted @ October 28 2016 05:02 PM    
ഗുരുവിന്‍റെ സൂഷ്മരൂപം ലഭ്യമാകുന്നവർക്കു മാത്രമേ ഗുരുവിന്‍റെ ആത്മസാമിപ്യം ആശ്രമാന്തരീക്ഷത്തിൽ നിലനിൽക്കുന്നുവെന്ന സത്യം മറ്റുള്ളവരുടെ ഹൃദയത്തിൽ പതിയത്തക്ക രീതിയിൽ പറഞ്ഞുകൊടുക്കാനാകൂ. മാറിമാറിവരുന്ന ശിഷ്യഗണങ്ങളിലല്ല ഗുരുവിന്‍റെ ആത്മസാന്നിധ്യത്തെ അവരോധിക്കേണ്ടതു. മറ്റു പരമ്പരകളിൽ അതു മാർഗ്ഗഭ്രംശത്തിനിടവരുത്തിയിട്ടുണ്ടു. പല വിഭാഗങ്ങളായി പിരിയാൻ കാരണമായിട്ടുണ്ടു. സ്വന്തം ഗുരുവിന്‍റെ പാദത്തിൽ മാത്രമേ നമസ്ക്കരിക്കൂവെന്ന ഒരു വിഭാഗം ശാന്തിഗിരി പരമ്പരയിലും നിലവിലുണ്ടു. ഗുരുവിന്‍റെ പാദുകങ്ങളിൽ ഗുരുപാദവന്ദനം നിലനിർത്താൻ ഗുരുപരമ്പരക്കു കഴിയണം. അതിനനുസരിച്ചുള്ള സംവിധാനങ്ങൾ ഒരുക്കണം.
അജിത്ത്posted @ October 29 2016 08:27 PM    
വ്യക്തികളിൽ ഗുരുവിനെ സങ്കല്പിച്ചു നമസ്ക്കരിക്കുന്ന കീഴ്വഴക്കം പല വിഭാഗീയതകൾക്കും കാരണമാകും. പിൽക്കാലങ്ങളിൽ അതു വ്യക്തിപൂജയായി മാറുമെന്നതിനു സംശയമില്ല. ഗുരുപാദവന്ദനത്തിനായി പ്രത്യേക ഇടം സജ്ജമാക്കി ഗുരുപാദുകങ്ങൾ പ്രതിഷ്ഠിക്കണം. അതിൽ മൊത്തം ഗുരുവിശ്വാസികളും നമസ്ക്കാരം അർപ്പിക്കുന്ന കീഴ്വഴക്കം കൊണ്ടുവരണം. അതിനായിട്ടായിരുന്നല്ലോ ഗുരുപാദുകങ്ങൾ തയ്യാറാക്കിച്ചതു. ഇന്നത്തെ ഗുരുശിഷ്യർ ദീർഘവീക്ഷണത്തോടെ വിലയിരുത്തി അതിനു വേണ്ടതു ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു.
വിശ്വനാഥമാരാർposted @ October 30 2016 06:58 AM    
യോഗ്യതയുള്ള ഗുരുശിഷ്യർക്കു ദർശനം തിരുത്തുകയോ, അർത്ഥ വിശദീകരണം നടത്തുകയോ അനുഭൂതിയോ ആനന്ദമോ പകരുകയോ, പലതരം കാർമ്മികതകൾ വഹിക്കുകയോ ഒക്കെ സൗകര്യംപോലെ ചെയ്യാമല്ലോ? അതിനു ഗുരുവിൽ മാത്രം വിധേയപ്പെടുത്തേണ്ട ആത്മസമർപ്പണം ഏറ്റുവാങ്ങണമെന്നുണ്ടോ? എന്‍റെ ഗുരുപാദവന്ദനത്തെക്കുറിച്ചുള്ള അറിവു, അതു ‘എക്കാലവും ഗുരുവിനു മുന്നിൽ മാത്രം എന്നതാണു.
ഗിരിധരൻposted @ October 30 2016 11:04 AM    
ശാന്തിഗിരിയിലെ ഗുരുപാദവന്ദനത്തെ മറ്റൊന്നുമായും താരതമ്യം ചെയ്യരുതെന്നാണു എന്‍റെ വിനീതമായ അപേക്ഷ. അതു ഗുരുവിൽ എല്ലാം സമർപ്പിച്ചുകൊണ്ടു, ഒടുവിൽ ഗുരുർജ്യോതിയിൽ ലയിച്ചു ചേരലാണു. അതിനു ഇടനിലക്കാരൊന്നും ഇല്ല. ആ ഗുരുർജ്യോതിക്കു ഭൂതവും ഭാവിയും ഒന്നുമില്ല. “ഗുരുവിന്‍റെ കാലം കഴിഞ്ഞു. ഇനി ഗുരുവിനെ സങ്കൽപിച്ചു ശിഷ്യയുടെ മുന്നിൽ നമസ്ക്കരിക്കാം” എന്നൊക്കെ പറയുന്നതു ശരിയാണോ? എന്തു കാലം കഴിഞ്ഞുവെന്നാണു പറയുന്നതു. ശരീരം കഴിഞ്ഞാൽ ഗുരു കഴിഞ്ഞോ? ശരീരമായിരുന്നോ നമുക്കു ഗുരു.
ദേവദത്തൻposted @ October 30 2016 04:22 PM    
“സർവ്വ സംഗാത് പരിത്യജ്, മാമേക ശരണം വൃജ” അതുവരെയുള്ള എല്ലാറ്റിനേയും വിട്ടിട്ടാണു നമ്മൾ ഗുരുവിനെ സ്വീകരിച്ചതു. ഈ ജന്മം ഗുരുവിൽ മാത്രം വന്ദിച്ചവസാനിപ്പി ക്കാൻ സാധിക്കണം. ഗൃഹസ്ഥർ ആശ്വാസം ലഭിക്കുന്നവരെ യൊക്കെ മാറിമാറി പിടിച്ചെന്നു വരും. അവർക്കു ഭൗതിക പ്രശ്നങ്ങളുടെ പരിഹാരമാണു ആവശ്യം. പല ദേവന്മാരേയും മാറിമാറി പരീക്ഷിച്ചാണു ശീലം. ഒരു ജന്മത്തിൽ ഒരു ഗുരുവിന്‍റെ പാദത്തിൽ അഭയം തേടുക. അതന്ത്യം വരെ നിലനിർത്തുക. അങ്ങനയേ ആ ഗുരുർജ്യോതിയിൽ ലയിച്ചു ചേരാനാകൂ.
ഒരു ഗുരുശിഷ്യൻposted @ October 31 2016 10:01 AM    
ഗുരു എന്ന മഹത്വം മനുഷ്യരാശിയിലേക്കു പടരണം. അതിനു ഗുരുവിനു മാത്രമായതു പലതും പരമ്പര സൂക്ഷിക്കേണ്ടതുണ്ടു. അതിൽ ഏറ്റവും പ്രധാനപ്പട്ട ഒന്നാണു ഗുരുവിന്‍റെ മുന്നിൽ മാത്രം തുടരേണ്ട ആത്മസമർപ്പണകർമ്മമായ ഗുരുപാദവന്ദനം. അതു ഗുരുവിനു മാത്രമായി ശിഷ്യപരമ്പര സൂക്ഷിച്ചെടുക്കുക തന്നെ വേണം. അതിനു സമാനതകളുണ്ടാക്കാൻ പാടില്ല. ഗോപാലകൃഷ്ണൻ
ഗോപാലകൃഷ്ണൻposted @ November 02 2016 06:25 AM    
ഗുരുപാദവന്ദനത്തിലൂടെ ജീവന്റെ കര്മ്മഗതിയുടെ കെട്ടുകളഴിയുന്നു.ആ സായൂജ്യം അനുഭവിച്ച ആത്മബന്ധുക്കളുടെ അനുഭവക്കുറിപ്പുകള് പരമാവധി ഷെയര് ചെയ്യുന്നത് പുതുതലമുറയ്ക്ക് ഊര്ജ്ജം പകരും.
Biju Nellikkottupoililposted @ November 03 2016 08:28 PM    
ഗുരുപാദവന്ദനം, ഗുരുവിന്‍റെ പങ്കു, ഗുരുപൂജ, ഗുരു ഇരുന്നു ആരാധന സ്വീകരിച്ചിരുന്ന ഗുരുവിന്‍റെ പീഠം ഇതിനു സമാന്തരമായ ബദൽ കർമ്മങ്ങൾ ഒരിക്കലും ശിഷ്യഗണങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കരുതു. അതു പരമ്പരക്കു ആപത്തുകളുണ്ടാക്കും. ഇത്രയും കാര്യങ്ങളെങ്കിലും ഗുരുവിന്‍റെതു മാത്രമായി സൂക്ഷിച്ചു ലോകജനതക്കു കെെമാറാൻ ഗുരുപരമ്പരക്കു സാധിക്കണം. അതെന്നും ഗുരുവുമായി മാത്രം ബന്ധപ്പെട്ട കർമ്മമായി നിലനിർത്തണം. ഗുരുവിന്‍റെ ലയനത്തിനുശേഷം, ഗുരുവിൽ നിന്നും നേരിട്ടു വസ്ത്രദീക്ഷ വാങ്ങിയ തൊട്ടടുത്ത ശിഷ്യതലമുറ കാട്ടുന്നതെല്ലാം വരുംതലമുറ കീഴ്വഴക്കമായി ആവർത്തിക്കുമെന്നതുകൊണ്ടാണു ഇങ്ങനെ ഈ കാലഘട്ടത്തിൽ തന്നെ പ്രതികരിക്കേണ്ടി വരുന്നതു.
അനൂപ് നായർposted via facebook @ November 03 2016 08:29 PM    
ശിഷ്യരിൽ നിന്നും ശിഷ്യരിൽ പ്രധാനിയെ ഗുരുവിന്‍റെ കല്പനപോലെ തിരഞ്ഞെടുക്കണം. ആ സ്ഥാനത്തെ ‘ഗുരുസ്ഥാനീയൻ’ എന്നുപോലും ഗുരു പേരു ചൊല്ലി വിളിച്ചിട്ടില്ല. “ഗുരുകുല ബ്രഹ്മനിവേദിതൻ” എന്നായിരുന്നു ഗുരു നൽകിയ പേരു. ആ പദവി ഒരിക്കലും ഗുരുവിനു സമാനമായി വളർത്തിക്കൊണ്ടു വരാതിരിക്കുക. അറിവില്ലാത്ത ജനം അതു വിശ്വസിച്ചുപോകും. മറ്റു പരമ്പരകളെ അനുകരിക്കലല്ല ഗുരു പരമ്പരയുടെ കർമ്മം. ഗുരുപാദവന്ദനം ഗുരു പാദുകങ്ങളിൽ മാത്രം. അതു ഗുരുവിനു മാത്രമുള്ള ഒരു വലിയ ചടങ്ങായി ലോകജനതയിലേക്കു പകർന്നു വളരണം. ശാന്തിഗിരിയിലെ എക്കാലത്തേയും ലോകമറിയുന്ന ഏറ്റവും വലിയ ഭക്തി നിർഭരമായ അനുഷ്ഠാനം “ഗുരുപാദവന്ദനം” ആയിരിക്കണം. അതിനായിട്ടാണു നമ്മൾ വിശിഷ്ടമായ ഒരു ഗുരുപാദുകം നിർമ്മിച്ചതു. മറ്റൊരു പരമ്പരയിലും കാണാത്ത, ഒരു ചടങ്ങായി ഗുരുപാദവന്ദനം ലോകത്തു, ഈ ഗുരുപരമ്പരയുടെ ഗുരുവിനോടു മാത്രമുള്ള ഒരു സ്നേഹാദിരേകമായി നമുക്കു സൂക്ഷിക്കാനാകണം. അങ്ങനെയാണു ഗുരുവിനെ ലോകജനതയിലേക്കു സമാനതകളില്ലാത്ത, സമസ്യകളില്ലാത്ത, ഈശ്വരപ്രതീകമായ, അനുഭവസത്തയായി പകരേണ്ടതു. ഗുരുവെന്ന ആ ഏകത്വത്തിലൂടെ മാത്രമേ ലോകജനതയെ ഒരുമിപ്പിക്കാനാകൂ. ഇങ്ങനെ, ഗുരുവുമായി ബന്ധപ്പെട്ട ആചാരങ്ങളെക്കുറിച്ചു കൂടതൽ കൂടുതൽ ഭക്തിനിർഭരമായി, ഉയർന്നു ചിന്തിച്ചു, ഗുരുശിഷ്യർക്കു അതു നടപ്പിലാക്കാനാകണം. ഗുരുശിഷ്യർക്കെന്താണു അതിനു സാധിക്കാതെ വരുന്നതു? നല്ലപോലെ ചിന്തിക്കുക.
സീമാറാഫിposted via facebook @ November 08 2016 09:45 PM    
ശിഷ്യർക്കു ശിഷ്യരുടേതായ പ്രശസ്തിയിലാണു ശ്രദ്ധ. ശിഷ്യർ ലോകപ്രശസ്തരായ ശേഷം അവരുടെ ഗുരുവെന്ന നിലയിൽ, ഗുരു ലോകത്ത് അറിയപ്പെടണമെന്നു അവർ ചിന്തിക്കുന്നു. അതിനായി അവർ അവരുടെ പൂജിത പീഠങ്ങളൊരുക്കുന്നു. അവരുടെ മുന്നിലെ നമസ്ക്കാരം നടപ്പിലാക്കുന്നു. അവരുടേതായ പങ്കു മുന്നിൽ കൊണ്ടു വരുന്നു. അവരുടേതായ ദർശനമന്ദിരങ്ങൾ പണിയുന്നു. അവരുടേതായ പൂജിതത്വം ഉറപ്പിക്കാനുള്ള നാമകരണങ്ങൾ ബുദ്ധിപൂർവ്വം പണിയുന്നു. അതൊക്കെ ദർശനരൂപത്തിൽ നമുക്കു നൽകുന്നു. വലിയ ആത്മീയ അറിവുകളൊന്നുമില്ലാത്ത നമുക്കതു സ്വീകരിക്കുക മാത്രമേ വഴിയുള്ളേ ഗുരുവേ......... രക്ഷിക്കണേ ഗുരോ...
അനീഷ്posted @ November 09 2016 08:12 PM    
ഉദാഹരണത്തിനു, സ്വാമി വിവേകാനന്ദനിലൂടെ ശ്രീരാമകൃഷ്ണ പരമഹംസർ അറിയപ്പെട്ടില്ലേ എന്നാണു ചോദ്യം. നമ്മൾ കിഴങ്ങന്മാർ അതു ശരിയാണന്നു ചിന്തിക്കുന്നു. ദേവീഭക്തനായ ശ്രീരാമകൃഷ്ണ പരമഹംസനല്ല നവജ്യോതി ശ്രീ.കരുണാകരഗുരുവെന്നു നാം ഓർക്കുന്നില്ല. ഗുരു പൂർണ്ണനായ ഗുരുവാണന്നു നമുക്കു ചിന്തിക്കാനാകുന്നില്ലേ? ഗുരുവോളം പൂർണ്ണതയെത്താത്ത ശിഷ്യരിലൂടെ പൂർണ്ണനായ ഗുരു ലോകത്തറിയുമെന്നു വിളംഭരം ചെയ്യുന്ന പരമ്പര.
സിദ്ധാർത്ഥൻposted @ November 11 2016 03:37 PM    
ഈ ഗുരുപരമ്പര എല്ലാക്കാലവും ഗുരുചരണങ്ങളിൽ മാത്രമാണു ശരണം പ്രാപിക്കേണ്ടതു. എല്ലാ ശിഷ്യഗണങ്ങളോടും ആദരവുണ്ടു. അതു മുന്നിൽ നമസ്ക്കരിച്ചു പ്രകടിപ്പിക്കണമെന്ന കീഴ്വഴക്കം ശരിയല്ല. പൊതു നമസ്ക്കാരത്തിനു ഒരു വേദിയൊരുക്കി ഗുരുപാദുകങ്ങൾ വക്കണം. അപ്പോൾ അതു ഗുരുവിനു മാത്രമുള്ള ആചാരമായി എക്കാലവും ലോകത്തു നിലനിൽക്കും. നിലനിർത്തണം.
വിവേക്posted @ November 12 2016 11:00 AM    
അങ്ങനെയൊരു ആചാരം ഇനിയിപ്പോൾ ആരു നടപ്പിലാക്കുമെന്നാണു വിചാരം. എത്ര പ്രയത്നിച്ചിട്ടാണു ഇവർ ഇങ്ങനെയൊരു ആചാരം ഒരുക്കിയെടുത്തതെന്നറിയാമോ? അതു നിർത്താൻ നിങ്ങൾക്കൊക്കെ വളരെ ലാഘവമായി പറയാം. അതിനു കരുത്തുള്ള ഗുരുശിഷ്യരുണ്ടാകണം. ഒരിക്കൽ അതൊക്കെ നടപ്പാക്കാനുള്ള കർമ്മശേഷിയുള്ള ഗുരുശിഷ്യർ ഉണ്ടാവുകതന്നെ ചെയ്യും.
പ്രിയposted @ November 14 2016 08:28 AM    
ഗുരുവിന്‍റെ ഇച്ഛകളറിയുന്ന ശരിക്കും ഗുരുസ്നേഹമുള്ളവർ കൂട്ടായി വിചാരിച്ചാൽ ഈ കാലഘട്ടത്തിൽതന്നെ ഗുരുവിന്‍റെ ഇച്ഛകളെ പ്രസ്ഥാനത്തിൽ നിലനിർത്താൻ കഴിയും. വാ തുറന്നാൽ ഗുരുവിനെക്കുറിച്ചു സംസാരിക്കുക മാത്രം ചെയ്തതുകൊണ്ടു കാര്യമില്ല. ഗുരുവുമായി ബന്ധപ്പെട്ട ആചാരങ്ങളെ പരമ്പരയിൽ നിലനിർത്തി ലോകത്തിനു നൽകണം. ഗുരുസ്നേഹത്തിലും മുകളിൽ ശിഷ്യാപ്രീയം (ശിഷ്യാഭയമെന്നു പറയുന്നതാകും കൂടുതൽ അനുയോജ്യം.) വരുത്തിയതുകൊണ്ടു ഭക്തജനങ്ങൾക്കു പ്രതികരിക്കാനാകുന്നില്ല. നമസ്ക്കരിച്ചു വിധേയപ്പട്ടുപോയ ശിഷ്യഗണത്തിനു വായ് പൊത്തി നിന്നു അനുസരിക്കാനേ കഴയൂ. ഗുരുപാദവന്ദനം, ഗുരുപൂജ, ഗുരുവിന്‍റെ പങ്കു, ഗുരുവിന്‍റെ പീഠം ഇവക്കൊക്കെ ബദലായി കൊണ്ടുവന്ന കർമ്മങ്ങൾ നിർത്തലാക്കുക തന്നെ വേണം.
കലാധരൻposted @ November 14 2016 04:11 PM    
ഗുരുപാദുകങ്ങൾ നമസ്ക്കാരത്തിനായി ഒരുക്കി അതൊരു ആചാരമാക്കിയെടുത്താൽ മറ്റൊരു പാദത്തിനു മുന്നിലും ആരും നമസ്ക്കരിക്കില്ല. അതാണു എക്കാലത്തേയും സത്യമായ ഗുരുപാദവന്ദനം. ഗുരുസ്നേഹമുള്ളവർക്കു ഇതൊക്കെ പരസ്യമായി തുറന്നു പറയാനാകണം. ഗുരുവിനോടുള്ള, ഈശ്വരനോടുള്ള കടപ്പാടാണു നമുക്കു നിറവേറ്റേണ്ടതു. അതു മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി നഷ്ടപ്പടുത്താതിരുന്നാൽ നമുക്കും നമ്മുടെ സന്തതിപരമ്പരക്കും നന്ന്. ഗുരുശിഷ്യരുടെ ആത്മാവിനു നന്ന്. അതുണ്ടായില്ലങ്കിൽ ഈ പരമ്പരയിലുള്ളവർക്കു സംഭവിക്കാൻ പോകുന്ന ദുർസ്ഥിതി അനുഭവത്തിലൂടെ മനസ്സിലാക്കാൻ സമയമായി.
ചന്ദ്രസേനൻposted @ November 16 2016 06:48 AM    
ശിഷ്യയുടെ സങ്കല്പമല്ല ഗുരുവിന്‍റെ ആത്മശക്തിയാണു നമുക്കു ഫലം നൽകുന്നതു. ഒരുപ്രാവശ്യമെങ്കിലും ഗുരുവിന്‍റെ പാദത്തിൽ എല്ലാം അർപ്പിക്കാൻ ഭാഗ്യം കിട്ടിയവർക്കു ഗുരുവിനോടു നേരിട്ടുള്ള ബന്ധമാണുള്ളതു. മറ്റൊന്നിന്‍റെ മുന്നിലും നമസ്ക്കരിച്ചു അതു നഷ്ടമാക്കിയെടുക്കരുതു. ഗുരുപാദവന്ദനത്തിലൂടെയാണു നമ്മുടെ ജീവന്‍റെ കെട്ടുകളായ കർമ്മങ്ങൾ അഴിഞ്ഞഞ്ഞഴിഞ്ഞു പോകേണ്ടതു. ശരീരശേഷം ഗുരുവിന്‍റെ മെതിയടികളെ ആസ്ഥാനമാക്കിവേണം നിരന്തരമായി ഗുരുപാദനമസ്ക്കാരം ചെയ്യാൻ. ആത്മാവിനെ സമർപ്പിച്ചു ആഴത്തിൽ ചെയ്യുന്ന ആ ഗുരുപാദവന്ദനങ്ങളിലൂടെയാണു നമ്മുടെ കർമ്മദോഷങ്ങൾ ഒഴിഞ്ഞു മാറേണ്ടതു. ഗുരുവിലൂടെയല്ലാതെ മറ്റൊന്നിലൂടെയും അതു ഒഴിഞ്ഞുപോകില്ല. ശരീരശേഷം ഗുരുപാദുകങ്ങളിൽ ആ സങ്കല്പം തുടരണം.
പ്രസന്നൻposted @ November 17 2016 07:01 AM    
ഗുരുവിന്‍റെ പാദത്തിൽ നമസ്ക്കരിക്കാതെ പോയിരുന്നാൽ ദർശനം പോയിട്ടു, ഒരു ചെറിയ പ്രകാശം പോലും ലഭിക്കില്ലായെന്ന അനുഭവമുള്ള നമ്മൾ ഇന്നു എവിടെ ചെന്നു നില്ക്കുന്നു. ഈ പരമ്പരയുടെ പാദനമസ്ക്കാരം എന്നും ഗുരുവിനു മാത്രമുള്ളതാണു. ശരീരശേഷം നമസ്ക്കാരം അർപ്പിക്കാൻ ഗുരുപാദുകങ്ങൽ നിർമ്മിച്ചിട്ടുണ്ടു. മറ്റൊന്നിന്‍റേയും മുന്നിൽ ഗുരുവിനെ സ്വീകരിച്ചവർക്കു നമസ്ക്കരിക്കേണ്ടതില്ല. ഗുരുശിഷ്യർക്കുപോലും അതു ജീവിത വൃതമാക്കാനാകാത്തതിൽ ലജ്ജിക്കുന്നു. ഗുരുശിഷ്യരുടെ കർമ്മം കണ്ടു കണ്ടാണു ഈ ഗുരുപരമ്പരക്കു ഗുരുപാദവന്ദനം നിലനിർത്താനാകാതെ വന്നതു. അതിലൂടെ വന്നുചേർന്ന കെടുതികൾ അനുഭവപ്പെട്ടു തുടങ്ങിയിട്ടു കാലം കുറച്ചായി.
വിനായകൻposted @ November 17 2016 04:49 PM    
തികഞ്ഞ ഒരു ഗുരുവിനുമാത്രമേ നമസ്ക്കാരത്തിനായി വിശ്വാസികൾക്കു പാദങ്ങൾ നൽകാനാകൂ. നമസ്ക്കരിക്കുന്നവന്‍റെ കടുത്ത പാപങ്ങളുടേയും ദോഷങ്ങളുടേയും ഒരംശം സ്വീകരിക്കൽ കൂടിയാണത്. യോഗ്യത നേടാത്തയാളിന്‍റെ പാദങ്ങളിൽ നമസ്ക്കരിച്ചാൽ, നമസ്ക്കരിക്കുന്നവന്‍റെ പുണ്യമുൾപ്പടേ പല ശേഷിത്വങ്ങളും നഷ്ടപ്പെടുമെന്നു ഗുരു പറഞ്ഞിട്ടുണ്ടു. സ്വന്തം മാതാപിതാക്കളെ നമസ്ക്കരിക്കുന്നതിൽ നിന്നുപോലും ഗുരുപരമ്പര പിൻവാങ്ങിയതതാണു.
വൈശാഖ്posted @ November 19 2016 07:18 PM    
പാദനമസ്ക്കാരം ചെയ്യുമ്പോൾ സ്വീകരിക്കുന്ന പാപങ്ങളും ദോഷങ്ങളും പൂർണ്ണമായി ഈശ്വരനിൽ അർപ്പിക്കുന്നതിലൂടെയാണു പാദനമസ്ക്കാരം ചെയ്യുന്നയാളിനു അതിൽ നിന്നും മോചനം ലഭിക്കുന്നതു. ഗുരുവിന്‍റെ ആ സങ്കല്പം പ്രകൃതിയിലർപ്പിച്ചുകഴിഞ്ഞപ്പോഴാണു ഗുരുപാദുകങ്ങൾ നിർമ്മിക്കാൻ പരമ്പരയോടു ഗുരു കല്പിച്ചതു. ഗുരുവിനെപ്പോലെ കർമ്മമറ്റുപോകാത്തവർക്കു അതു ഈശ്വരനിലർപ്പിക്കാനാകില്ല. അങ്ങനെ അർപ്പിക്കാനായില്ലങ്കിൽ പാദനമസ്ക്കാരം സ്വീകരിക്കുന്നയാളിനും പാദനമസ്ക്കാരം ചെയ്യുന്ന ആളിനും രക്ഷപ്പെടാനാകില്ല. അതു മനസ്സിലാക്കിയവർ, നമസ്ക്കാരത്തിനായി പാദം നൽകാതെ, ഗുരുവായിരിക്കും.
ജനപ്രിയൻposted @ November 20 2016 10:43 AM    
ഒരു പൂർണ്ണനായ ഗുരുവിന്‍റെ കഠിനമായ ത്യാഗമാണു വിശ്വാസികൾക്കു പാദനമസ്ക്കാരത്തിനു അനുമതി നൽകുക എന്നതു. കാണുന്ന നമുക്കു അതൊരു അലങ്കാരമായി തോന്നും.
ഉണ്ണികൃഷ്ണൻposted @ November 20 2016 04:27 PM    
പാദനമസ്ക്കാരം ചെയ്യുന്നയാളിന്‍റെ ശേഷിത്വങ്ങളേയും സങ്കല്പശക്തിയേയും നമസ്ക്കാരിക്കുന്ന സമയത്തു ആവാഹിക്കുന്ന വെെദികന്മാരെക്കുറിച്ചും വേദങ്ങളിൽ പരാമർശങ്ങളുണ്ടു. അത്തരക്കാർ പുണ്യവും ശേഷിയുമുള്ളവരെ മാത്രമേ പാദം നമസ്ക്കരിക്കാനനുവദിക്കൂ.
ചിതംബരംposted @ November 21 2016 07:08 AM    
പാദനമസ്ക്കാരവേളയിൽ നമസ്ക്കരിക്കുന്നവന്‍റെ കുറവുകളും പാപാംശവും നമസ്ക്കാരം സ്വീകരിക്കുന്നതോടൊപ്പം സ്വീകരിക്കേണ്ടി വരും. സ്വന്തം കുറവുകളും ദോഷങ്ങളും നമസ്ക്കാരവേളയിൽ ആഴത്തിൽ പാദത്തിലർപ്പിച്ചു കൊടുക്കുന്നവരുമുണ്ടു. ഒരംശം സ്വീകരിക്കാതിരിക്കാനാകില്ല. അതുകൊണ്ടു ചിലർ എല്ലാപേരേയും പാദനമസ്ക്കാരത്തിനനു വദിക്കില്ല.
പദ്മജൻposted @ November 21 2016 03:18 PM    
തന്‍റെ പാദങ്ങളിൽ ശരണം പ്രാപിക്കുന്നവരെ എത്ര ത്യാഗപ്പെട്ടും രക്ഷിക്കുകയെന്ന ത്യാഗമനസ്സാണു നമ്മെ പാദസ്പർശത്തിനനുവദിക്കാൻ ഗുരുവിനെ പ്രേരിപ്പിച്ചതു. ആ മനസ്സാണു ഗുരുവിനെ ദെെവതുല്യനാക്കുന്നതു.
മുകുന്ദൻposted @ November 21 2016 07:33 PM    
പാദനമസ്ക്കാരത്തിലൂടെ നമ്മുടെ ജീവനേയും മനസ്സിനേയും ബുദ്ധിയേയും നമസ്ക്കരിക്കുന്ന ആളിനു വിധേയപ്പെടുത്തുകയാണു. ഗുരുവിന്‍റെ പാദങ്ങളിൽ വളരെ സന്തോഷത്തോടെ ആ കർമ്മം ചെയ്തു നമ്മൾ വിധേയപ്പെടുകയായിരുന്നു. മറ്റൊരു പാദത്തേയും ഗുരുവിന്‍റേതായി സങ്കൽപ്പിക്കാനാകരുതു. അതു പാപകർമ്മമാണു.
ആത്മസ്വരുപൻposted @ November 22 2016 07:49 AM    
ഗുരു ശരീരത്തിലുണ്ടായിരുന്നപ്പോൾ, ഒരു ശിഷ്യരേയും എന്‍റെ കാലശേഷം നിങ്ങൾക്കു ഞാനായി സങ്കൽപ്പിച്ചു നമസ്ക്കരിക്കാമെന്നു പറഞ്ഞിട്ടില്ല. അതുകൊണ്ടു മാത്രമാണു ഞാൻ ശിഷ്യരുടെ മുന്നിലെ നമസ്ക്കാരം തിരസ്ക്കരിച്ചിരിക്കുന്നതു.
Prasadposted @ November 22 2016 11:38 AM    
ഗുരു ശരീരത്തിലുണ്ടായിരുന്നപ്പോൾ ഈ യുഗത്തിൽ ചെയ്യേണ്ട കർമ്മങ്ങളെല്ലാം വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടു ശരീരം നീങ്ങിയ ഉടനേയുള്ള പുതിയ ആചാരങ്ങളിലോട്ടൊന്നും ഞാൻ കടന്നിട്ടേയില്ല. അതുകൊണ്ടു തന്നെ പാദുകങ്ങൾ ഒരുക്കിവക്കാ ത്തിടത്തോളം കാലം പുതിയ നമസ്ക്കാരത്തിനൊന്നും ഞാൻ തയ്യാറല്ല. അതിലൂടെയുള്ള ഒന്നും ആവശ്യവുമില്ല.
ജോയിposted @ November 25 2016 07:27 AM    
ഞാൻ ഈ ജന്മത്തു ഒരു വ്യക്തിയുടെ മുന്നിൽ മാത്രമേ മുട്ടുകുത്തി നമസ്ക്കരിച്ചിട്ടുള്ളൂ. അതു ശ്രീ. കരുണാകര ഗുരുവിനു മുന്നിലാണു. അതും ഗുരുവിനെ കണ്ടെത്തി ഏഴു വർഷത്തിനുശേഷം. ഗുരുപാദവന്ദനം എന്തിനുവേണ്ടിയെന്നു മനസ്സിലായതിനുശേഷം. ആ മഹാഗുരുവിനു പകരം വക്കാൻ പാകത്തിൽ ഞാൻ മറ്റൊരു പാദത്തെ കണ്ടെത്തിയിട്ടില്ല. ഈ ജന്മം ആ ഗുരുവിന്‍റെ പാദുകത്തെ പിൻതുടരനാണു ആഗ്രഹം.
ബാലകൃഷ്ണൻposted @ November 26 2016 10:44 AM    
ഈ പരമ്പരയിലെ ഓരോ കുഞ്ഞും ഗുരുപാദുകങ്ങളിൽ മാത്രമായിരുന്നു നമസ്ക്കരിക്കേണ്ടിയിരുന്നതു. ഗുരുപാദവന്ദനം ഗുരുവിനുമാത്രം നൽകിയാണു മറ്റു മനുഷ്യരിൽ നിന്നും ഗുരുവിനെ വ്യത്യസ്ഥനാക്കേണ്ടതു. ഗുരുവിന്‍റെ സ്നേഹത്തിനു പകരം നൽകാൻ ഗുരുവിനു മാത്രമായി മാറ്റിവച്ച പരമ്പരയുടെ പാദനമസ്ക്കാരം, ദർശനത്തിൽ കിട്ടിയെന്നൊക്കെ പറഞ്ഞു ഇനി വരാൻ പൊകുന്ന എല്ലാ ശിഷ്യരുടേയും മുന്നിൽ നമസ്ക്കരിക്കത്തക്ക കീഴ്വഴക്കത്തിലെത്തിച്ചു നശിപ്പിച്ചുകളഞ്ഞു. അതിൽ ഗുരുശിഷ്യർക്കു മനസ്താപം തോന്നി തിരുത്താ ത്തതാണു അതിശയം.
ജയമേജയൻposted @ November 28 2016 12:19 PM    
മറ്റൊരു പരമ്പരക്കും നിലനിർത്താനാകാത്ത ആചാരം നമുക്കു ഗുരുവിന്‍റെതായി മാത്രം നിലനിർത്താനാകണം. നമ്മുടെ പിതൃക്കളേയും കുലത്തേയും പാരമ്പര്യത്തേയും ശുദ്ധീകരിച്ചു തന്ന ഗുരുവിനു മാത്രമായി ഗുരുപാദവന്ദനത്തെ നമുക്കു ഗുരുപാദുകങ്ങളിൽ വന്ദിച്ചു നിലനിർത്താനാകണം. എത്രയൊക്കെ ഗുരുക്കന്മാർ ഈ പരമ്പരയിൽ നിലവിൽ വന്നാലും ഈ പരമ്പരയുടെ നമസ്ക്കാരം എക്കാലത്തും ഗുരുപാദുകങ്ങളിൽ മാത്രമുള്ള ഒരാചാരമായി നിജപ്പെടുത്താനാകണം. എക്കാലവും ലോകം ഗുരുപാദുകങ്ങളിൽ മാത്രം നമസ്ക്കരിക്കണം. ഗുരുവിനുവേണ്ടി അങ്ങനെയൊരു വാക്കു പറയാൻ എത്ര സന്യാസശിഷ്യരുണ്ടാകും ഇന്നീ പരമ്പരയിൽ?
അജയ്കുമാർposted @ November 29 2016 07:54 AM    
മറ്റാരെയും സങ്കൽപ്പിച്ചു ഗുരുവാക്കിക്കൊണ്ട്, അവരുടെ മുന്നിലായിരിക്കരുതു നമ്മുടെ ഗുരുപാദവന്ദനം. അതൊക്കെ പിൽക്കാലങ്ങളിൽ യഥാർത്ഥ ഗുരുമാർഗ്ഗത്തിൽ നിന്നു പരമ്പരയെ വഴിതെറ്റിക്കാൻ കാരണമാകും. ഗുരുശിഷ്യർക്കൊക്കെ അവരുടേതായ പ്രാധാന്യം നൽകുക തന്നെവേണം. അതു അവരുടെയൊക്കെ മുന്നിൽ നമസ്ക്കരിച്ചാകണമെന്നു ശഠിക്കുന്നതു ശരിയാണോ? അങ്ങനെ ചെയ്യാത്തവരെയൊക്കെ ആട്ടിപ്പായിക്കുന്നതും ശിക്ഷിക്കുന്നതുമൊക്കെ അക്ഷന്ത്യവ്യമായ തെറ്റല്ലേ? എന്നിട്ടു ഞാനൊന്നുമറിഞ്ഞിട്ടില്ലേയെന്ന ഭാവം പുലർത്തുക. അതു തെറ്റാണന്നു മനസ്സിലാക്കിയാൽ തിരുത്താൻ ശ്രമിക്കേണ്ടതല്ലേ?
രാജരത്തിനംposted @ November 29 2016 04:12 PM    
ഗുരുവിശ്വാസം എടുത്താൽ ഒരു വ്യക്തി ആദ്യം ചെയ്യുന്ന ഗുരുവുമായി ബന്ധപ്പെട്ട ആത്മകർമ്മം ഗുരുപാദവന്ദനമാണു. അതുകൊണ്ടു ശാന്തിഗിരിയിലെ വിശേഷദിവസങ്ങളിൽ പ്രഭാതഭേരിയും കൊടി ഉയർത്തലും കഴിഞ്ഞ് നടത്തുന്ന ആദ്യകർമ്മം ഗുരുപാദവന്ദനമാണു. ഗുരുപാദവന്ദനത്തെ ഈ പരമ്പരയിലെ ഗുരുവുമായി മാത്രം ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരനുഷ്ഠാനമാക്കി നിലനിർത്തണം. മറ്റാരുടേയും മുന്നിൽ അതു അടിയറവക്കരുതു. ഇതു ഞങ്ങളെപ്പോലുള്ളവർ ആവശ്യപ്പെടാതെ ഗുരുശിഷ്യർ ചെയ്തെടുക്കേണ്ട കർമ്മമാണു.
ശാന്തിസേനൻposted @ December 01 2016 11:34 AM    
ആത്മസമർപ്പണം ശിഷ്യൻ ഗുരുവിൽ മാത്രം അർപ്പിക്കുന്ന ഒരു കർമ്മമാണു. പാദനമസ്ക്കാരം ചെയ്താണു ശാന്തിഗിരിയിൽ ശിഷ്യർ ആത്മാവിനെ ഗുരുവിൽ അർപ്പിക്കുന്നതു. അഷ്ഠവികാരങ്ങളിൽ നിന്നു മോചിതരായ ഗുരുക്കന്മാർക്കു മാത്രമേ പാദനമസ്ക്കാരം സ്വീകരിക്കാനുള്ള യോഗ്യതയുള്ളൂ. അവർ സ്വന്തം പാദസ്പർശം ഈശ്വരനിൽ അർപ്പിച്ചു നിർവ്വികല്പിതരായിരിക്കുന്നു. അങ്ങനെ ഈശ്വരനിൽ സമർപ്പിക്കാൻ കഴിയാത്ത ഗുരുക്കന്മാർക്കു കർമ്മവ്യാധികളിൽപ്പെട്ടുഴറേണ്ടി വന്നിട്ടുണ്ടു.
മോഹനൻposted @ December 07 2016 01:01 PM    
ഒരു ഗുരുവിശ്വാസിയുടെ ഗുരുവുമായി ബന്ധപ്പെട്ട ആദ്യകർമ്മവും, ആ ജന്മത്തെ ഗുരുവുമായി ബന്ധപ്പെട്ട (മനസ്സുകൊണ്ടു മരണസമയത്തു ചെയ്യുന്ന) അവസാനത്തെ കർമ്മവും ഗുരുപാദത്തിൽ നമസ്ക്കരിച്ചു ലയിച്ചു ചേരലാണു. ബുദ്ധിപ്രയോഗങ്ങൾകൊണ്ടു ഗുരുവിശ്വാസികളെ, ഗുരുശിഷ്യരെ ആത്മനാശത്തിലെത്തിക്കാതിരിക്കുക.
സതീശൻposted @ December 08 2016 09:10 AM    
ദർശനത്തിൽ ഗുരുവിനെ ലഭിക്കുന്നവർ, മറ്റൊരാളിന്‍റെ മുന്നിൽ ഗുരുവിനെ സങ്കല്പിച്ചു നമസ്ക്കരിക്കേണ്ടതിലെ ആത്മീയതത്ത്വം മനസ്സിലാകുന്നതേയില്ല.
ശ്യാമposted @ December 10 2016 10:31 AM    
വസ്ത്രദീക്ഷയും ഉപദേശമന്ത്രവും സ്വീകരിച്ച ഗുരുവിനെയല്ലാതെ മറ്റൊന്നിന്‍റെ മുന്നിലും ആത്മനിഷ്ടയുള്ള ഒരു ശിഷ്യൻ നമസ്ക്കരിക്കുകയില്ല. അങ്ങനെ ഒരു വിധിയില്ല.
ഗുരുദത്ത്posted @ December 11 2016 12:46 PM    
ഒരു ശിഷ്യപരമ്പരയുടെ അറിവില്ലായ്മ മുതലാക്കി ആത്മനാശത്തിലെത്തിച്ചിട്ടു എന്താണു നേട്ടം? ഞാൻ ഗുരുവോളമെത്തിയിരിക്കുന്നു. ഗുരു എന്നിൽ വന്നു ലയിച്ചിരിക്കുന്നു. ഗുരുവിന്‍റെ നിലനില്പു ശിഷ്യയിലൂടെയാണു. എന്തൊക്കെ അറിവില്ലായ്മകളാണു എഴുതി പിടിപ്പിച്ചിരിക്കുന്നതു. കർമ്മഫലം അതിദാരുണമായിരിക്കും
Anoop Nairposted via facebook @ December 13 2016 08:30 AM    
സത്യദർശനത്തെ അവിശ്വസിക്കാൻ പാടില്ലായെന്ന ഗുരു വചനങ്ങളിന്മേലുള്ള പരമ്പരയുടെ വിശ്വാസത്തെയാണു ഒരു കൂട്ടർ ചൂഷണം ചെയ്തു സ്വന്തം താല്പര്യം നടപ്പിലാക്കിയെടുത്തുകൊണ്ടിരിക്കുന്നതു. കഴിഞ്ഞുപോയ തലമുറകളിലൊക്കെ ആചാര്യന്മാരുടെ വചനങ്ങളെ വളച്ചൊടിച്ചു സ്വന്തം താല്പര്യങ്ങൾ സംരക്ഷിച്ചതുപോലെ ഇവിടെ ദർശനത്തെ ഉപയോഗപ്പെടുത്തി ഗുരുവിന്‍റെ ഇച്ഛകളേയും സങ്കല്പങ്ങളെയും മറികടന്നു സ്വന്തം താല്പര്യങ്ങൾ നടപ്പിലാക്കിയിരിക്കുന്നു. അതാണു ഇന്നത്തെ ഗുരുപാദുകം വിട്ടുള്ള ശിഷ്യയുടെ മുന്നിലെ നമസ്ക്കാരം.
Vishwanath Maraarposted via facebook @ December 17 2016 07:55 PM    
ആർക്കും ഇഷ്ടമുള്ള ആരേയും നമസ്ക്കരിക്കാം. അങ്ങനെയാണു നമ്മളും മുൻപു ചെയ്തിരുന്നതു. ഗുരുമാർഗ്ഗം സ്വീകരിച്ച ശേഷം ഗുരുവചനങ്ങൾ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്ന നമുക്കു ഇന്നതു പാടുണ്ടോ? ഈ ഗുരുപരമ്പരയിൽ അതു പാടില്ല. ഗുരുപാദവന്ദനം നമ്മുടെ ആത്മീയതയുടെ അടിസ്ഥാനകർമ്മമാണു. അതു തെറ്റിയാൽ ജീവിതത്തിന്‍റെ അടിസ്ഥാനം തെറ്റും. സന്യാസശിഷ്യർപോലും വളരെ നിസാരമായി അതു തെറ്റിക്കുകയാണു. ഇതാണു ഗുരു ആയിരക്കണക്കുനവസരങ്ങളിൽ സൂചിപ്പിച്ചിരുന്ന പരമ്പരയുടെ അറിവുകേടു. കിഴങ്ങത്തരം.
സുധാകരൻposted @ December 19 2016 03:41 PM    
സർവ്വസംഗത്തേയും പരിത്യജിച്ചിട്ട് ഗുരുചരണങ്ങളിൽ ശരണം പ്രാപിക്കുക. ഗുരുവിലൂടെ നമുക്കു മോചനം നേടാം. അതാണു നമ്മുടെ ഗുരുപാദവന്ദനം. കാലശേഷം ഗുരുപാദുകങ്ങളിൽ അതു തുടരണം. അതാണു പരമ്പരയിൽ നിലവിൽ വന്ന ഗുരുപാദുകം.
Sreekala Mollposted via facebook @ December 21 2016 10:24 PM    
ശരീരത്തോടൊപ്പം ജീവനെ മനസ്സിനെ ബുദ്ധിയെ ഗുരുപാദത്തിൽ സമർപ്പിച്ചുകൊണ്ടു ഗുരുവിൽ നിന്നും എല്ലാവിധ നന്മകളേയും സാത്വികഗുണങ്ങളേയും ഉൾക്കൊള്ളുന്ന ആത്മശുദ്ധീകരണകർമ്മമാണു ഗുരുപാദവന്ദനം. ശരീര കാലശേഷം ഗുരുവിന്‍റെ പാദുകങ്ങളിൽ നമസ്ക്കരിച്ചു ആ സങ്കല്പം പൂർത്തീകരിക്കണമെന്ന ഈശ്വരകല്പനയുടെ ഫലമാണു പരമ്പരയിലെ ഗുരുപാദുകങ്ങൾ.
സ്വാമി ആത്മപ്രബോധനൻposted @ December 22 2016 11:42 AM    
ആര്, ഏതു സ്ഥാനങ്ങളിലോ കയറി ഇരുന്നോളൂ. അതിലൊന്നും വിശ്വാസികൾക്കു പങ്കില്ല. ഗുരു ഈ പരമ്പരക്കു നൽകിയ ഗുരുവിനോടു മാത്രം ബന്ധമുള്ള ഒരു അനുഷ്ടാനങ്ങളിലും കൈകടത്തരുതു. അതിനു ബദലായി പുതിയവ സൃഷ്ടിക്കയും അരുതു. ഗുരുപാദുകം പൊതുദർശനത്തിനു വക്കണം. അതിനു മുന്നിലായിരിക്കണം ഗുരുപാദവന്ദനം.
രഘുposted @ December 23 2016 07:33 AM    
പുതിയ പുതിയ കീഴ്വഴക്കങ്ങൾ സൃഷ്ടിച്ചു ഗുരുത്വത്തിനു കോട്ടമുണ്ടാക്കി പരമ്പരക്കു നാശം വിതക്കാതിരിക്കുക. ഗുരുശിഷ്യരിലൂടെ, ഗുരുവുമായുള്ള ആത്മബന്ധം കൂടുതൽ ദൃഢതരമാക്കുന്ന കർമ്മങ്ങളും ആചാരങ്ങളുമാണു പ്രസ്ഥാനത്തിൽ നിലവിൽവരേണ്ടതു. ഗുരുപാദുകങ്ങളിലാകണം പരമ്പരയുടെ ഗുരുപാദവന്ദനം. അതല്ലേ ഉത്തമമെന്നു ഗുരുശിഷ്യർ ചിന്തിച്ചു നോക്കുക.
മഹീന്ദർ posted @ December 23 2016 04:01 PM    
സ്വന്തം വേദനകളെല്ലാം ഗുരുപാദുകങ്ങളിൽ സമർപ്പിച്ചു അപേക്ഷിച്ചാൽ അർഹതപ്പെട്ടവനു നിശ്ചയമായും ഫലം ലഭിക്കും. ശിഷ്യയുടെ മുന്നിൽ നമസ്ക്കരുക്കുന്നവർക്കു, ശിഷ്യപൂജിതകളുടെ സങ്കല്പത്തിലൂടെയാണു ഫലം ലഭിക്കുന്നതെന്ന ധാരണ പകരരുത്. ‘ഗുരുത്വം പ്രകൃതി സ്വീകരിച്ചിരിക്കുകയാണ്’ എന്നതു ഗുരുവചനം. ഗുരുപാദുകത്തിൽ നമസ്ക്കരിച്ചപേക്ഷിച്ചാൽ പ്രകൃതിയായിട്ടു ഫലം നൽകും. അതിനായി പരമ്പരയിലെ എല്ലാ അനുഷ്ടാനങ്ങളും ഗുരുവുമായി മാത്രം ബന്ധപ്പെടുത്തി നിലനിർത്തേണ്ടതുണ്ട്. ഈശ്വരേച്ഛ മനുഷ്യരാശിയിൽ നടപ്പിലാക്കാൻ അതു അത്യന്താപേക്ഷിതമാണ്. ഗുരുചരണം ശരണം.
SUDARSHAN RAJESH posted via facebook @ December 24 2016 11:04 PM    
ജനങ്ങൾ, ശിഷ്യയെ ഗുരുവിനു തുല്യം കാണുന്നതിനുവേണ്ടി പ്രസ്ഥാനത്തിൽ നടപ്പിലാക്കിയിരിക്കുന്ന ഓരോ അപജയകർമ്മത്തിലൂടെയും, ദിനംപ്രതി പ്രകൃതി വിരുദ്ധമായിക്കൊണ്ടിരിക്കയാണു. ഈ ഗുരുപരമ്പരയിൽ ഒരിക്കലും ശിഷ്യരാരും പൂജിത സ്ഥാനത്തു വരാൻ പാടില്ല. ഗുരു മാത്രമേ പൂജിതമായ ഗുരുസ്ഥാനത്തുള്ളൂ. അതു നഷ്ടപ്പെടുത്താതെ സൂക്ഷിച്ചെടുത്താൽ എല്ലാക്കാലത്തും ഗുരുവചനങ്ങൾ ലഭ്യമാകുന്ന ഗുരുശിഷ്യരുണ്ടാകും. ശിഷ്യരിൽ നിന്നും ശിഷ്യരിൽ പ്രധാനികൾ മാത്രമേയുണ്ടാകാവൂ. ഗുരുതുല്യരെ ഉണ്ടാക്കരുതു. അല്ലാത്തപക്ഷം തനതായ ഗുരുത്വത്തിനു കോട്ടം തട്ടും.
വിഷ്ണു posted @ December 25 2016 07:45 PM    
ഏറ്റവും പ്രധാനം ഇന്നത്തെ ‘ഗുരുപാദവന്ദനം’. ഗുരുപാദവന്ദനം ഗുരുവിന്‍റെ പാദുകത്തിൽ മാത്രം. രണ്ടാമത്തേതു ‘പൂജിതപീഠം.’ ഗുരുവിന്‍റെ പീഠം മാത്രമേ പൂജിതപീഠമാവൂ. മൂന്നാമത്തേതു ശിഷ്യയുടെ ‘പങ്കു. ഗുരുവിന്‍റെ പങ്കു മാത്രമേ പ്രസ്ഥാനത്തിൽ നിലനിർത്താൻ പാടുള്ളൂ. ഈ ഗുരുവിന്‍റേതല്ലാത്ത ആചാരങ്ങളൊക്കെ എന്തു ലക്ഷ്യം സാധിച്ചെടുക്കാനാണു സംഘടിപ്പിച്ചെടുത്തതു.? പ്രസ്ഥാനത്തെ വളർത്താനാണന്നു പരമ്പര വിശ്വസിച്ചോളണമല്ലേ? എന്തു സദുദ്ദേശമാണു ഇതിന്‍റെയൊക്കെ പിന്നിലുള്ളതു. ഗുരുവിന്‍റെ ആശയത്തിനും ഇച്ഛക്കും വിരുദ്ധമായ ഓരോ പ്രവർത്തിയും അറിഞ്ഞു തിരുത്തിയില്ലങ്കിൽ നമ്മുടെ മറ്റു നന്മനിറഞ്ഞ കർമ്മങ്ങളുടെ ഫലം കൂടി പരമ്പരക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കും. സത് ഗുരുവേ ശരണം.
ഗോപിനാഥൻ posted @ December 25 2016 11:10 AM    
ഈ പരമ്പരയിൽ ഈശ്വരീയമായി നിലവിൽ വന്ന ഒരു വചനമാണു ‘ഗുരുചരണം ശരണം’. എന്തിനും ഗുരുവിന്‍റെ ചരണങ്ങളിൽ ശരണം പ്രാപിക്കുക. അതു ഗുരുപാദവന്ദനമെന്ന ആചാരമായി. ഗുരു തീർത്ഥയാത്രയിലായിരിക്കുമ്പോൾ പാദനമസ്ക്കാരത്തിനായി ഗുരുവിന്‍റെ പാദുകങ്ങൾ ഒരുക്കി വച്ചു. അതിൽ നമസ്ക്കരിച്ചു. ഗുരുവിന്‍റെ ശരീരകാലശേഷം പാദുകങ്ങളിൽ അതു തുടരുന്നതിനുവേണ്ടി ഗുരുപാദുകങ്ങൾ പണികഴിപ്പിച്ചു വച്ചു. മനസ്സാ വാചാ കർമ്മണാ അതിൽ ഈ പരമ്പര അതു തുടരേണ്ടതായിരുന്നു. പക്ഷെ ചുരുക്കം ചില ഗൃഹസ്ഥരും സന്യാസിമാരും കൂടി ശിഷ്യയുടെ മുന്നിലെ നമസ്ക്കാരം ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തി. ഒരു പരമ്പരയെ മൊത്തം വഴിതെറ്റിച്ചു. അതിൽപ്പെട്ട ഒരെണ്ണത്തിന്‍റെ ജീവനും രക്ഷപ്പെടാനാകില്ല. ഗുരുചരണം ശരണം.
ഒരു ധർമ്മസഭാംഗം posted @ December 25 2016 02:21 PM    
ഗുരുവിന്‍റെ ഇച്ഛകളേയും സങ്കൽപ്പങ്ങളെയും തെറ്റിച്ചു ജീവിക്കുന്നവരുടെ ജീവനിൽ ആദ്യം അവരറിയാതെ ഭയം ആരംഭിക്കും. പൈശാചികദർശനങ്ങളിലൂടെ ഭീതി പകരും. സാധാരണക്കാൻക്കു സ്വപ്നത്തിലൂടെ അതു അനുഭവപ്പെട്ടു തുടങ്ങും. അതു പിതൃശുദ്ധി നടത്തിയ വ്യക്തികളിൽ വളരെ എളുപ്പത്തിൽ ആരംഭിക്കും. ശുദ്ധമാക്കപ്പെട്ട പിതൃക്കൾക്കു സമാധാനം നഷ്ടപ്പെട്ടു തുടങ്ങുന്നതാണു കാരണം. അതു കുറേക്കാലം കഴിയുമ്പോൾ ബോധമനസ്സിൽ അനുഭവപ്പെട്ടു തുടങ്ങും. ആദ്യം സ്വപ്നത്തിലും പിന്നീടു പ്രത്യക്ഷത്തിലും പൈശാചികത്വം അനുഭവപ്പെട്ടു തുടങ്ങും. പിന്നീടതു ബുദ്ധിഭ്രമത്തിലേക്കു നീങ്ങും. അനുഭവം കൊണ്ടു തിരുത്തുണ്ടായി രക്ഷപ്പെടാനാശിച്ചാലും അതിനാകാത്തവിധം ഒടുവിൽ ബുദ്ധിനാശം ഭവിക്കും.
സ്വാമി സ്വരൂപാന്ദ posted @ December 26 2016 06:51 AM    
നമ്മൾ ആരുടെ മുന്നിൽ നമസ്ക്കരിച്ചാലും നമ്മൾ അവരുടെ അധീനത്തിൽ ആകുക എന്നതു ഒരു പൊതുവായ സത്യം. നമ്മൾ അതറിഞ്ഞുകൊണ്ടു തന്നെ ധർമ്മദാദാവായ, കർമ്മമറ്റ, പുണ്യം പൂർണ്ണമായ ഗുരുവിനു നമ്മുടെ ജീവനെ വിധേയപ്പെടുത്തുകയായിരുന്നു. നമ്മൾ ആരുടെ മുന്നിൽ നമസ്ക്കരിക്കുന്നുവോ, ആ വ്യക്തി എന്തു പ്രവർത്തിച്ചാലും അതു ശരിയല്ലന്നു നമുക്കു പറയാനാകില്ല. അതിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ് ഇന്നീ പരമ്പര. ഗുരുവചനങ്ങൾക്കു വിരുദ്ധമാണന്നൊക്കെ എല്ലാപേർക്കും മനസ്സിലാകുന്നുണ്ടെങ്കിലും ശബ്ദിക്കാനാകില്ല. ഇപ്പോഴത്തെ ഈ പോക്കു ശരിയല്ലന്നു അറിയാമെങ്കിലും ഒരക്ഷരം മിണ്ടാനാകാത്ത ഒരു ഭയം ശിഷ്യയെ നമസ്ക്കരിച്ചു വിധേയപ്പെട്ടു പോയവർക്കുണ്ട്. ഗുരുത്വം നഷ്ടപ്പെടുന്നുവെന്ന സത്യം അറിയുന്നുവെങ്കിലും അതേ കർമ്മത്തിൽതന്നെ പെടുകയാണു. അതിൽനിന്നും അവർക്കു രക്ഷപ്പെടാനാകുന്നില്ല. അവർ ഒഴുക്കിനൊത്തു നീങ്ങിപ്പോവുകയാണു. ജീവൻ ചെന്നു പെട്ടുപോയി.. ഗുരോ പെട്ടുപോകാതെ രക്ഷിക്കണേ.
വാസുദേവന് posted @ December 26 2016 03:29 PM    
അങ്ങനെ പെടുകയൊന്നുമല്ല. ശരീരത്തോടെയിരുന്നപ്പോൾ ഗുരു നമുക്കു പിതൃശുദ്ധി ചെയ്തുതന്നു, പ്രശ്നത്തിനു പരിഹാരം പകർന്നു തന്നു. നമ്മൾ ഗുരുവിനെ എല്ലാമായിക്കണ്ടു. ഗുരുപാദത്തിൽ നമസ്ക്കരിച്ചു. ഇന്നു ശിഷ്യ പിതൃശുദ്ധി ചെയ്തു തരുന്നു. പ്രശ്നത്തിനു പരിഹാരം പറഞ്ഞുതരുന്നു. അതുകൊണ്ടു അവരുടെ മുന്നിൽ നമസ്ക്കരിക്കുന്നു. അതിൽ കൂടുതൽ ആത്മീയമായ പരിഞ്ജാനമൊന്നും ജനത്തിനില്ല.
Pradeep posted @ December 27 2016 11:13 AM    
അങ്ങനെ പെടുകയൊന്നുമല്ല. ശരീരത്തോടെയിരുന്നപ്പോൾ ഗുരു നമുക്കു പിതൃശുദ്ധി ചെയ്തുതന്നു, പ്രശ്നത്തിനു പരിഹാരം പകർന്നു തന്നു. നമ്മൾ ഗുരുവിനെ എല്ലാമായിക്കണ്ടു. ഗുരുപാദത്തിൽ നമസ്ക്കരിച്ചു. ഇന്നു ശിഷ്യ പിതൃശുദ്ധി ചെയ്തു തരുന്നു. പ്രശ്നത്തിനു പരിഹാരം പറഞ്ഞുതരുന്നു. അതുകൊണ്ടു അവരുടെ മുന്നിൽ നമസ്ക്കരിക്കുന്നു. അതിൽ കൂടുതൽ ആത്മീയമായ പരിഞ്ജാനമൊന്നും ജനത്തിനില്ല.
Maheendran Ullas posted via facebook @ December 27 2016 07:30 PM    
ശിഷ്യരുടെ ജീവനു ഉയർച്ചയുണ്ടാകുന്നതു സ്വാഭാവികം. ഗുരുവിനെ കണ്ടിട്ടില്ലാത്തവർ ഗുരുവിന്‍റെ ഭൗതികകാലശേഷം ശിഷ്യരെ ഗുരുവായി സ്വീകരിക്കും. ആത്മീയോപദേശങ്ങൾ തേടും. പക്ഷെ ദർശനമുള്ള ശിഷ്യർ ഈ ഗുരുപരമ്പരയിൽ, ഗുരുവിനെ സൂഷ്മത്തിൽ ലഭിക്കുന്നതുകൊണ്ടു, കല്പാന്തകാലത്തോളവും ഗുരുവിനോടു ചോദിച്ചായിരിക്കും പ്രവർത്തിക്കുക. ദർശനത്തിലും ഗുരുവിന്‍റെ സ്ഥാനത്തു ശിഷ്യ പ്രത്യക്ഷപ്പെടുന്നുവെന്നു പറയുമോ? ഗുരുസ്ഥാനം എല്ലാക്കാലത്തും ഗുരുവിനു മാത്രമായിരിക്കും. ഗുരു ഈ പരമ്പരക്കു നൽകിയ ആചാരത്തിനു സമാന്തരമായ ഒരു കർമ്മവും, ഒരു ശിഷ്യരും, ഒരു കാലത്തും പരമ്പരയിൽ കൊണ്ടു വരരുതു. അങ്ങനെ സംഭവിച്ചാൽ ഗുരുവിന്‍റെ ആത്മശേഷിത്വം അകലും. ദർശനം ലഭിക്കാതാകും. പ്രാർത്ഥനക്കു ഫലവും ലഭിക്കാതാകും.
സ്വാമി നിർമ്മലാനന്ദ posted @ December 28 2016 06:39 AM    
ശിഷ്യർക്കു ഗുരുവിലൂടെയല്ലാതെയുള്ള അറിവുകൾ ലഭിച്ചു, സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള ശേഷിത്വമുണ്ടാകുന്നുവെങ്കിൽ അവർ അവരുടേതായ സ്ഥാപനം ഉണ്ടാക്കി സ്വതന്ത്രഗുരുക്കന്മാരാകണം. ഗുരുവിന്‍റെ പ്രസ്ഥാനത്തിൽ രണ്ടു ചേരിയുണ്ടാക്കരുതു. ഗുരുവിന്‍റേതായ ഒന്നിനും സമാന്തര സംവിധാനം ഉണ്ടാക്കരുതു. ഗുരുപാദവന്ദനം ഗുരുവിനു മാത്രമുള്ളതായിരിക്കണം.
അനന്ദൻ posted @ December 28 2016 04:14 PM    
പിതൃശുദ്ധി ചെയ്തു തരുന്നതുകൊണ്ടല്ല ശിഷ്യയുടെ മുന്നിൽ നമസ്ക്കരിക്കുന്നതു. പ്രസ്ഥാനത്തിന്‍റെ ഭൗതികമായ വളർച്ചക്കു ശിഷ്യ കാരണമായതുകൊണ്ടാണു നന്ദിസൂചകമായി ശിഷ്യയുടെ മുന്നിൽ നമസ്ക്കരിക്കുന്നതു.
രവീന്ദ്രൻ K.N posted @ December 28 2016 05:02 PM    
ഈശ്വരസങ്കല്പത്തിൽപ്പെട്ട ഒരു വലിയ വിഭാഗം മനുഷ്യാത്മാക്കൾക്കെല്ലാം അനേകം ജന്മങ്ങളിലൂടെ ഈ ഗുരുപരമ്പരയുടെ കർമ്മഭാഗങ്ങൾ വഹിച്ചു മുക്തി അടയാനുള്ള അവസരം ദൈവം നൽകുകയാണു. അവരവരുടെ ശേഷിക്കനുസരിച്ചു അവരവർ പ്രവർത്തിക്കുന്നു. നമ്മൾ അതിനു നന്ദി കാണിച്ചു അവരുടെ അവസരവും ത്യാഗവും തുലച്ചുകളയരുതു. നമ്മുടെ ഗുരുത്വവും.
സത്യൻ posted @ December 31 2016 11:43 AM    
പിതൃശുദ്ധിയും, ജീവന്‍റെ ആവരണം പൊട്ടിക്കലുമൊക്കെ ഗുരുവിലൂടെ മാത്രം ആ കാലഘട്ടത്തിൽ ഈ പരമ്പര നേടിയ അഭൗമമായ നേട്ടങ്ങളായിരുന്നു. അതിന്‍റെ ഫലമായി മൂന്നു തലമുറക്കുശേഷം ജന്മമെടുക്കുന്ന ശിഷ്യാചാരന്മാരിലൂടെ ഗുരുത്വം ലോകത്തരമായ ആത്മീയ മാർഗ്ഗമായിത്തീരും. അപ്പോഴും ഗുരുവുമായി ബന്ധപ്പെട്ട എല്ലാ കർമ്മങ്ങളും കലർപ്പുകളില്ലാതെ സൂക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥരാണു. വിശേഷിച്ചും ഗുരുപാദങ്ങളിലെ ആത്മസമർപ്പണം.
സുകുമാരൻ posted @ January 01 2017 10:12 AM    
പിതൃശുദ്ധിയും ദേവശുദ്ധിയും നമ്മളറിഞ്ഞ ഗുരുവിന്‍റെ ആത്മപ്രകാശത്താൽ മാത്രം സാധിക്കുന്ന കർമ്മങ്ങളാണു. ഗുരുത്വം അതിന്‍റെ ഉച്ഛസ്ഥായിയിൽ നിലനിർത്തുന്ന കുടുംബങ്ങൾക്കു മാത്രമേ അതിന്‍റെ ഫലം ലഭ്യമാകൂ. ഗുരുചരണങ്ങളിൽ മാത്രം ശരണം പ്രാപിക്കുന്ന വിശ്വാസിക്കു മാത്രം. എത്ര ആത്മീയ വിശദീകരണം നടത്തിയാലും അതിലൊന്നും മാറ്റം വരില്ല.
Sanjeevan posted @ January 02 2017 01:47 PM    
പ്രസ്ഥാനത്തെ ഭൗതികമായി ശിഷ്യ എത്ര വളർത്തിയിരിക്കുന്നു. അവർക്കു ഗുരുസ്ഥാനം കൊടുത്തു നമസ്ക്കരിക്കുക തന്നെ വേണം.
kiliparambil Senan posted @ January 02 2017 06:51 PM    
പ്രസ്ഥാനത്തിന്‍റെ കടം 110 കോടിയാണു. വട്ടിപ്പലിശക്കു കടം എടുത്തതിന്‍റെ നാലിലൊന്നുകൊണ്ടുള്ള വളർച്ചയേ പ്രസ്ഥാനത്തിനുണ്ടായുള്ളൂ. ബാക്കിയൊക്കെ വ്യക്തി വികാസത്തിനും ഫൗണ്ടേഷൻ വികാസത്തിനും കുടുംബവികാസത്തിനും വിദേശ യാത്രക്കും ബോഡീഗാർഡിനുമായി വേണ്ടിവന്നു. വികാസം പൂർണ്ണമാക്കിയിട്ട് ഇപ്പോൾ പ്രസ്ഥാനത്തിന്‍റെ വസ്തുവകകൾ ഓരോന്നായി വിറ്റുകൊണ്ടിരിക്കുന്നു. രണ്ടു മൂന്നുപേരെക്കൂടി ഗുരുസ്ഥാനത്തിരുത്തി പാദത്തിൽ തന്നെ നമസ്ക്കരിക്കേണ്ടതുണ്ടു. അപ്പോൾ മാത്രമേ പാദവന്ദനത്തിലൂടെയുള്ള നന്ദി പൂർത്തിയാകൂ.
ഹർഷൻ posted @ January 03 2017 04:24 PM    
ഇന്നു ഭാരതത്തിൽ നിലവിലുള്ള ആത്മീയ പ്രസ്ഥാനങ്ങളുടെ ഭൗതികവളർച്ചയുടെ അൻപതിൽ ഒരുഭാഗം വളർച്ച ശാന്തിഗിരി ആശ്രമത്തിനുണ്ടായി എന്നു ഏതെങ്കിലും വിശ്വാസിക്കു തോന്നുന്നുണ്ടോ? അതിന്‍റെ പേരിൽ ഏതെങ്കിലുമൊരു പ്രസ്ഥാനത്തിൽ ശിഷ്യരെ ഗുരുവായി സങ്കല്പിച്ചു നമസ്ക്കരിക്കാറുണ്ടോ? പ്രസ്ഥാനത്തെ വളർത്തിയെടുക്കേണ്ടതു പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഓരോ വിശ്വാസിയുടേയും ധർമ്മമാണു. അതിലൂടെയാണു അവന്‍റെ പുണ്യം പൂർത്തിയാകുന്നതെന്നാണു ഗുരുവിലൂടെ നാമറിഞ്ഞതു. അതിനു പ്രത്യേക നന്ദിയുടെ കാര്യമുണ്ടോ?
Bharat Vasudevan posted via facebook @ January 05 2017 11:49 PM    
ശിവഗിരിയുടെ വളർച്ചയിൽ പങ്കാളിയായ ഒരു ശിഷ്യരേയും ശ്രീ നാരായണഗുരുവിന്‍റെ സ്ഥാനത്തു സങ്കല്പിച്ചു ശിവഗിരിയിൽ ഇന്നുവരേയും നമസ്ക്കരിച്ചു കണ്ടിട്ടില്ല. ശ്രീ നാരായണഗുരുവുമായി ബന്ധപ്പെട്ട അനുഷ്ടാനങ്ങളല്ലാതെ ഒരു ശിഷ്യരുമായും ബന്ധപ്പെട്ട ഒരു ആചാരവും ശിവഗിരിയിൽ ഇന്നുവരെ ഉണ്ടായിട്ടില്ല. ശിവഗിരിയിൽ ഗുരുവിന്‍റെ പർണ്ണശാല (വൈദികമഠം) മാറ്റങ്ങളൊന്നും വരുത്താതെ എങ്ങനെ കാത്തുസൂക്ഷിച്ചിരിക്കുന്നുവെന്നു കാണുക.
Shankar S.N posted @ January 08 2017 06:11 PM    
ഗുരു ഭൗതികം വിട്ടു സൂഷ്മത്തിലാകുമ്പോൾ ഓരോ വർഷവും അഞ്ചിരട്ടി വളർച്ചയുണ്ടാകുമെന്നാണു പരമ്പരയോടു പറഞ്ഞിരുന്നതു. അതിനു വിഘാതമായിത്തീർന്ന കാരണങ്ങൾ എന്തൊക്കെയാണന്നു ഗുരുവിലൂടെ അറിയേണ്ടതുണ്ട്. അതു അറിഞ്ഞാലും ഇവർക്കു പുറത്തു പറയാനാകുമോ? മറ്റാർക്കെങ്കിലും ദർശനത്തിൽ ലഭിച്ചാലും വിശദീകരണം ഇവരിലൂടെയല്ലേ ഉണ്ടാകുന്നതു. അതല്ലേ പ്രസ്ഥാനത്തിൽ, ഗുരുവിന്‍റെ സങ്കല്പങ്ങളിൽ നിന്നു, വ്യക്തികളുടെ താല്പര്യങ്ങളിലേക്കുള്ള ദർശനവ്യതിയാനത്തിന്‍റെ പ്രധാന കാരണം. ഗുരുപാദുകത്തിൽ നമസ്ക്കാരം എന്ന അനുഷ്ടാനം ഇവരുടെ കാലത്തു നിലവിൽ വരുത്തുകയേ ഇല്ല. അതൊക്കെ ചില സ്വാർത്ഥതാല്പര്യങ്ങൾക്കുവേണ്ടി അറിഞ്ഞുകൊണ്ടു മാറ്റിവച്ചിരിക്കുന്നതാണു.
സദാശിവൻ posted @ January 09 2017 11:01 AM    
ഗുരുവിന്‍റെ പാദങ്ങളിൽ ശരണം പ്രാപിച്ചു, സംസാര സാഗരത്തിൽ നിന്നു മോചനം നേടാനായി പ്രാർത്ഥിക്കുന്ന, അപേക്ഷിക്കുന്ന നിലവിലുള്ളതും അനേകയുഗങ്ങളിലൂടെ വരാനിരിക്കുന്നതുമായ ഒരു വലിയ ജനസമൂഹത്തെയാണു ഗുരുപരമ്പര എന്ന നാമത്തിൽ വിശേഷിപ്പിക്കുന്നതു. ഈ ഗുരുപരമ്പരയിൽ പാദനമസ്ക്കാരം എല്ലാ അർത്ഥത്തിലും എല്ലാക്കാലത്തും ഗുരുപാദങ്ങളിൽ ത്തന്നെയാകണം. പാദശേഷം ഗുരുപാദുകങ്ങളിൽ.
ഋഷിമിത്ര posted @ January 10 2017 09:35 AM    
സന്യാസിശ്രേഷ്ഠർ ഈ പരമ്പരയുടെ പൊതുസ്വത്താണു. വരാനിരിക്കുന്ന ഒരു വലിയ മനുഷ്യസമൂഹത്തിനു മാതൃകയാകേണ്ട ഗുരുത്വവും ഗുരുകല്പനകളും ഇന്നത്തെ സന്യാസിമാർ പാലിക്കേണ്ടതുണ്ടു. ഇതെല്ലാവും ഗുരുസങ്കല്പത്തിനനുസരിച്ചായിരിക്കണം. എല്ലാക്കാലത്തും നിങ്ങൾ ഗുരുവിൽ നിന്നാണു വസ്ത്രദീക്ഷ സ്വീകരിക്കുന്നതു. അതിലൂടെ നിങ്ങൾ ഗുരുപാദങ്ങളിൽ സ്വയം സമർപ്പിക്കപ്പെടുകയാണു. ഗുരു അതു സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ വ്യക്തിസ്വാതന്ത്ര്യം ഗുരുവിൽ സമർപ്പിതമാവുകയാണു. പിന്നെ ഗുരുധർമ്മങ്ങൾ മാത്രം. ഗുരുവിൽ നിന്നു ശിഷ്യയിലേക്കു മനസ്സിന് വളരെ നയപരമായി മാറ്റം വരുത്തിക്കുന്ന കർമ്മമാണു ശിഷ്യയുടെ മുന്നിലെ നമസ്ക്കാരം. പ്രത്യക്ഷത്തിൽ ഇതിൽ എന്തിരിക്കുന്നുവെന്നു തോന്നും. ഇതിലൂടെ ഒരു വലിയ സമൂഹത്തിനെ തെറ്റായി നയിക്കുന്നതിന്‍റെ കർമ്മദോഷം നിങ്ങൾക്കു വന്നു ചേരുകയാണു.
സന്തോഷ് posted @ January 10 2017 04:11 PM    
ഗുരുപാദവന്ദനം മാറിയാൽ അടിസ്ഥാനം തെറ്റിയെന്നർത്ഥം.
Praveen posted @ January 13 2017 11:21 PM    
ശിഷ്യ ഗുരുതന്നെയാണന്നു സ്ഥാപിക്കാനുള്ള പദ്ധതികളിൽ പ്രധാനം പാദനമസ്ക്കാരം ആണു. അതു എത്ര തന്മയത്ത്വത്തോടെ നടപ്പിലാക്കിക്കൊണ്ടു വന്നിരിക്കുന്നുവെന്നു നോക്കുക. ഗുരുവിന്‍റെ കല്പനകൾ പരമ്പരയിൽ എത്തിക്കേണ്ട കർമ്മികൾ മാത്രമാണു ശിഷ്യർ. അവർക്കു അതിലൂടെ പരമ്പരയുടെ എല്ലാവിധ ആദരവും ലഭിക്കും. അതിലുപരി ഗുരുവോളം എത്തണമെന്ന മോഹം ഉപേക്ഷിക്കുക. അതു പകർന്നു തരുന്ന സൂഷ്മശക്തികളെ തിരിച്ചറിയുക. ഈ പരമ്പരയെ യഥാർത്ഥ ഗുരുമാർഗ്ഗത്തിൽ നിന്നു വഴിതെറ്റിക്കരുതെന്ന് അപേക്ഷിക്കുന്നു. തന്‍റെ മുന്നിൽ ഗുരുപാദവന്ദനം നടത്തിക്കാതിരിക്കുക.. എല്ലാപേരും ഒരുമിച്ചു ഗുരുവിനെയാണു നമസ്ക്കരിക്കേണ്ടതു.
ദീപ posted @ January 14 2017 08:00 PM    
മറ്റു ഗുരുപരമ്പരകൾ എന്തു ചെയ്യുന്നുവെന്നു നോക്കിയല്ല ശാന്തിഗിരി പരമ്പര പ്രവർത്തിക്കേണ്ടതു. ഈ പരമ്പര ഗുരുപകർന്നു തന്ന മാർഗ്ഗത്തിലൂടെ മാത്രം സഞ്ചരിക്കുക. നിങ്ങളുടെ ദർശനങ്ങളിൽ സൂഷ്മശക്തികളുടെ സ്വാധീനം അതിക്രമിച്ചിരിക്കുന്നു. നിങ്ങൾ മനസ്സു വച്ചാലേ ഗുരുവിനു നിങ്ങളെ രക്ഷിക്കാനാകൂ. അതിനായി നിങ്ങൾ ആദ്യം ഗുരുപാദത്തിൽ അഭയം തേടുക.
ശ്രീശങ്കർ posted @ January 15 2017 12:27 PM    
‘ഗുരുപാദവന്ദം’ എന്ന ഈ ചർച്ചാവേദിയെ കൂടുതൽ അർത്ഥസമ്പന്നതയിലൂടെ നയിക്കണമെന്നു അഭ്യർത്ഥിക്കുകയാണു. വിഷയത്തിൽ നിന്നും വ്യതിചലിക്കാതെ, ആ അനർഗ്ഘകർമ്മ ത്തിന്‍റെ ആത്മശുദ്ധീകരണവുമായി ബന്ധപ്പെട്ട അറിവുകൾ പങ്കുവക്കുകയെന്നതാണു ഈ ചർച്ചവേദിയുടെ ദൗത്യം. പൂർണ്ണമായ സഹകരണം പ്രതീക്ഷിക്കുന്നു.
സിജു ബാലചന്ദ്രൻ -അവതാരകൻposted @ January 15 2017 09:48 PM    
“ഭൂദേവബ്രാഹ്ണന്‍റെ പാദപൊൻപൊടികൊണ്ടു ചേതസ്സിന്‍റെ മലം കളയണം”. ഗുരുവിന്‍റെ പാദസ്പർശമേറ്റ ഇടങ്ങളിൽ നിന്നും ബഹിർസ്ഫുരിക്കുന്ന പ്രകാശരേണുക്കളെ സൂഷ്മത്തിൽ കണ്ടറിയാൻ കഴിയുന്ന ശിഷ്യന്‍റെ വചനങ്ങളാണതു. ആ ശിഷ്യൻ ഗുരുവിനെ പിൻതുടരുന്ന മനുഷ്യസമൂഹത്തിനോടു “നീ ഗുരുവിന്‍റെ ഭൗതികകാലത്തു വന്നുചേരാൻ കഴിയാത്തതിൽ ഖേദിക്കണ്ട. ആ പാദസ്പർശമേറ്റ മണൽത്തരികളിൽ നിന്നുപോലും സുവർണ്ണപ്രകാശം പ്രവഹിക്കുകയാണു. നീ ഗുരു വസിച്ച ആ ഭൂമിയിലെവിടെയെങ്കിലും ശിരസ്സർപ്പിച്ചു ഗുരുവിന്‍റെ പാദസ്പർശമേറ്റ ഒരു പാദപൊൻപൊടിയെങ്കിലും തിലകക്കുറിയാക്കൂ. അതു നിന്‍റെ ജീവന്‍റെ അശുദ്ധിയെ മാറ്റി നിന്നെ ശുദ്ധീകരിക്കുമെന്നു ഉപദേശിക്കുകയാണു.
ശന്തനൻ posted @ January 19 2017 05:17 AM    
അതു ശിഷ്യന്‍റെ മഹിമ. അങ്ങനെ മനുഷ്യരാശിയെ അനേകം വഴികളിലൂടെ ഗുരുത്വത്തിലുറപ്പിക്കാനാകണമെന്നാണു യഥാർത്ഥ ഗുരുസ്നേഹികളുടെ അപേക്ഷ. ഗുരുപാദസ്പർശമേറ്റ ആ പാദുകത്തിൽ നിന്നും പ്രവഹിക്കുന്ന സ്വർണ്ണപ്രകാശത്തെ സൂഷ്മത്തിൽ കാണാൻ കഴിയാത്ത ജനത്തിനു അതു പറഞ്ഞുകൊടുത്തു അവരുടെ ജീവന്‍റെ ശുദ്ധീകരണത്തിനു സഹായിക്കുകയാണു ശിഷ്യന്‍റെ ധർമ്മം. അതിലൂടെയാണു പ്രസ്ഥാനത്തിന്‍റെ യഥാർത്ഥ വളർച്ച.
രാജപ്രിയ posted @ January 21 2017 09:46 AM    
ദർശനത്തിൽ കിട്ടിയതെന്നു പറഞ്ഞുകൊണ്ടു പരമ്പരയോടു ശിഷ്യർ പറയുന്നതെല്ലാം പരമ്പര അനുസരിക്കുന്നു. അതിൽ കവിഞ്ഞ യാതൊരു അറിവും പരമ്പരക്കില്ല. ജനനിമാരും സന്യാസിമാരും ചെയ്തു കാണിക്കുന്നതെല്ലാം ഞങ്ങളും ചെയ്യുന്നു. യഥാർത്ഥത്തിൽ ഗുരു എന്തൊക്കെയാണു പരമ്പരക്കുവേണ്ടി പറഞ്ഞുതന്നിരിക്കുന്നതെന്നു നമുക്കറിയില്ല. പാദുകങ്ങൾ പണിയിച്ചിട്ടു, അതിന്‍റെ മുന്നിൽ നമസ്ക്കരിക്കാൻ അനുവദിക്കാത്തതെന്തെന്നും നമുക്കറിയില്ല. എവിടയൊക്കയോ പിശകുന്നുവെന്നു മനസ്സിലാകുന്നു.
രാഘവൻ posted @ January 22 2017 04:45 PM    
പെട്ടന്നു സമാധാനം ലഭിക്കുന്ന വഴികളാണു ജനം ആരായുന്നതു. ഒരു സിദ്ധിയിലൂടെ, സങ്കല്പത്തിലൂടെ, ഒരു നുള്ളു ഭസ്മത്തിലൂടെ ആശ്വാസം ഉണ്ടായി എന്ന തോന്നൽ വരുത്താൻ കഴിഞ്ഞാൽ ആ വ്യക്തിയുടെ മുന്നിൽ കമിഴ്ന്നു വീഴുന്ന ആ ഗൃഹസ്ഥർക്കു ഗുരുവചനവും ഗുരുത്വവും നിലനിർത്താനൊന്നും ഒരു താല്പര്യവും ഉണ്ടാകില്ല. സന്യാസശിഷ്യരാണ് ഗുരുത്വം നിലനിർത്തേണ്ടവർ. അവർക്കു അടിസ്ഥാനം തെറ്റിയിരിക്കുന്നു. അതാണു പ്രസ്ഥാനത്തിൽ ഇന്നു നിഴലിച്ചു കാണുന്നതു. മറ്റാരും എത്ര ശ്രമിച്ചിട്ടും പറഞ്ഞിട്ടും ഒരു കാര്യവുമില്ല. ശരിക്കും അനുഭവം കിട്ടി പഠിക്കുന്നവർ ഒരോരുത്തരായി മനസ്സിലാക്കി വരും. കുറച്ചു സമയമെടുക്കും.
വിശ്വനാഥൻ posted @ January 23 2017 01:15 PM    
അനുഭവം കിട്ടിയാലും അതിനെയെല്ലാം ആത്മീയം പറഞ്ഞടച്ചുകൊണ്ടിരിക്കും. അതാണിന്നത്തെ രീതി. ശരിക്കും ശേഷിത്വമുള്ള ആത്മാക്കൾ ഉദയം ചെയ്യുന്നതുവരെ ഇതു പരമ്പരയുടെ ദുർവിധിയെന്നു കരുതിയാൽ മതിയാകും. നമുക്കു പ്രാർത്ഥിക്കാം.
അരവിന്ദാക്ഷൻ posted @ January 25 2017 06:59 AM    
ശരീരകാലശേഷം ഗുരുവിന്‍റെ പാദുകത്തിൽ നമസ്ക്കരിച്ചു പോയി ഇരിക്കുന്നവർക്കു മാത്രമേ സത്യദർശനം ലഭിക്കയുള്ളൂ. അതു നഷ്ടപ്പെടുത്തി എടുത്തിരിക്കുന്നു. ദാർശനികമായ അറിവു കളാണു ഈ പരമ്പരയുടെ പുരോഗതിക്കും നിലനില്പിനും ആധാരം. അതു സന്യാസശിഷ്യരുടെ വ്യക്തിപരമായ മാത്രം നഷ്ടമല്ല. പരമ്പരയുടെ നഷ്ടമാണു. മനുഷ്യരാശിയുടെ നഷ്ടമാണു. അതു നഷ്ടപ്പെടാൻ കാരണക്കാരായ സ്വാർത്ഥമോഹികളുടെ ആത്മനാശത്തിനു അതു കാരണമാകും.
കൃഷ്ണൻ കുട്ടി posted @ January 28 2017 07:30 AM    
ഈശ്വരനും മനുഷ്യർക്കും ഇടയിൽ പ്രതിപുരുഷനായി ഗുരു വർത്തിക്കുന്നു. ലയനശേഷം ഗുരുവിന്‍റെ ആത്മപ്രകാശ രൂപം ആ സ്ഥാനത്തു നിലനിൽക്കുന്നു. ആ ഗുരുസ്ഥാനത്തേക്കു ഗുരുശിഷ്യപാരസ്പര്യ എന്നൊക്കെ പറഞ്ഞുകൊണ്ടു ഗുരുപാദത്തിൽ സമർപ്പക്കുന്ന നമസ്ക്കാരവുമൊക്കെ ഏറ്റെടുത്തുകൊണ്ടു ശിഷ്യരെന്തിനാണു ഉന്തിതള്ളി കയറുന്നതു. ശിഷ്യർ അവരർഹിക്കുന്ന സ്ഥാനങ്ങളിൽ നിന്നുകൊണ്ടു, ഗുരുധർമ്മങ്ങൾ പ്രചരിപ്പിച്ചുകൊണ്ടു പരമ്പരയുടെ ആദരവു സ്വീകരിക്കുക മാത്രമല്ലേ ചെയ്യേണ്ടതുള്ളൂ.
ദിനകരൻ posted @ January 28 2017 08:45 AM    
ഗുരുപാദവന്ദനം ചെയ്തു നമ്മൾ ഗുരുവിലടങ്ങിയിരിക്കുന്ന നന്മകളും ഉണർവ്വും സാത്ത്വികഗുണങ്ങളും നമ്മുടെ ജീവനിൽ സ്വീകരിക്കുകയാണു ചെയ്യുന്നതു. കാലശേഷം ഗുരുപാദുകങ്ങളിൽ.. നമ്മൾ ഒരു കർമ്മദോഷിയിലാണു ആ നമസ്ക്കാരകർമ്മം സമർപ്പിക്കുന്നതെങ്കിൽ ആ ദോഷമാണു സ്വീകരിക്കുക. ഒരു രൗദ്രഭാവം പൂണ്ട ദേവിയിൽ നമസ്ക്കാരം അർപ്പിച്ചാൽ ആ രൗദ്രം നമുക്കു സ്വന്തമാകും. പിന്നീടതു നമ്മുടെ സന്തതിപരമ്പരയിലേക്കു വ്യാപിച്ചുകൊണ്ടിരിക്കും. അതാണു കാലശേഷവും അത്തരം അബദ്ധം പിണയാതിരിക്കാൻ വേണ്ടി ഗുരുപാദുകങ്ങളിൽ നമസ്ക്കാരം അർപ്പിക്കാൻ വേണ്ടി പാദുകം പണിയാനുള്ള അനുവാദം ഗുരു ഈ പരമ്പരക്കു തന്നതു. അതു നിർമ്മിച്ചു. ഗുരുവിന്‍റെ പാദസ്പർശം നൽകി. പക്ഷെ പിന്നീടു നമ്മൾ തികച്ചും കിഴങ്ങന്മാരായിപ്പോകുന്നു.
രാജേന്ദ്രൻ posted @ January 28 2017 02:11 PM    
പൂർണ്ണനായ ഗുരുവിന്‍റെ സ്ഥാനം വഹിക്കാനുള്ള ആത്മസ്ഥാനത്തു ശിഷ്യ എത്തിയെന്നു പ്രചരിപ്പിച്ചു സ്ഥാപിക്കുന്നതാണോ നിങ്ങളുടെയൊക്കെ ഗുരുധർമ്മപ്രകാശനം? ഗുരുപാദുകത്തിൽ അർപ്പിക്കേണ്ട നമസ്ക്കാരത്തെ ശിഷ്യയുടെ മുന്നിലേക്കു വഴിതിരിച്ചു വിടുന്നതാണോ നിങ്ങളുടെ ഗുരുതത്ത്വപ്രചരണം? ഇതു നടത്തിയെടുക്കാനുള്ള തന്ത്രമായി ദർശനമാർഗ്ഗത്തെ ഉപയോഗിക്കുന്നതാണോ നിങ്ങളുടെ ഗുരുസത്യ പ്രകാശനം. ശരീരകാലശേഷം ശിഷ്യരുടെ മുന്നിൽ നമസ്ക്കരിച്ചു രക്ഷപ്പെട്ടോളാൻ ഗുരു നേരിട്ടോ ദർശനത്തിലോ ആരെയും അറിയിച്ചിട്ടില്ല.
നാരായണൻ posted @ January 28 2017 11:08 PM    
ഗുരുവുമായി ബന്ധപ്പെടാത്ത ആചാരങ്ങളൊക്കെ അവസാനിപ്പിച്ചിട്ട് ഗുരു ഈ പരമ്പരക്കു നൽകിയ ആചാരങ്ങളെ മാത്രം നിലനിർത്തുക. ഗുരുപാദുകങ്ങളിൽ എക്കാലവും നമസ്ക്കാരം അർപ്പിക്കുക. കർമ്മദോഷങ്ങളിൽ നിന്നും രക്ഷപ്പെടുക. ഗുരുവുമായി ആത്മബന്ധമുള്ള ഏതൊരാൾക്കും ഇതാണു ചെയ്യേണ്ടതെന്നു തിരിച്ചറിയാനാകില്ലേ?
Aishwarya Deepak posted @ January 29 2017 07:43 AM    
നമുക്കു ഗുരുവിന്‍റെ കാലശേഷം, നമ്മെ എല്ലാ കർമ്മങ്ങളിലൂടെയും ഗുരുത്വത്തിലൂടെയും വഴിനടത്താനുള്ള ശിഷ്യശ്രേഷ്ഠരെയാണ് ആവശ്യം. അവരൊരിക്കലും നമ്മുടെ മനസ്സിൽ പ്രാധാന്യം പ്രാപിച്ചുനില്ക്കുന്ന ഗുരുസ്ഥാനത്തെ ചഞ്ചലപ്പെടുത്തുന്ന കർമ്മങ്ങളിലേക്കോ, ആ ഗുരുസ്ഥാനത്തേക്കോ കടന്നു വരാൻ ശ്രമിക്കരുതു. അങ്ങനെ ഒരു കടന്നു കയറ്റമാണ് ശിഷ്യയുടെ ഇപ്പോഴത്തെ ഗുരുപാദവന്ദനം സ്വീകരിക്കൽ.
അഭിലാഷ് posted @ January 29 2017 09:41 PM    
നമ്മൾ ഗുരുവിനെ ദൈവസ്ഥാനത്തു കണ്ടാണു നമസ്ക്കരിച്ചിരുന്നതു. ശിഷ്യർ ആ ദൈവസ്ഥാനത്തിനു അർഹരാണോയെന്നു സ്വയം പരിശോധിക്കണം. പരമ്പരയുടെ പാദനമസ്ക്കാരം ഗുരുപാദുകങ്ങളിൽ മാത്രമായി നിലനിർത്താൻ ശിഷ്യർ പ്രവർത്തിക്കണം. എനിക്കൊന്നും അറിയില്ല. ആളുകൾ അങ്ങനെ ചെയ്യുന്നതിനു ഞാനെന്തുവേണം എന്ന ചിന്താമണ്ഡലം നഷ്ടപ്പെട്ട ചോദ്യങ്ങൾ ചോദിച്ചു പരമ്പരയെ മണ്ടന്മാരാക്കുകയല്ല വേണ്ടതു.
ഹരികൃഷ്ണൻ posted @ January 30 2017 11:51 AM    
ഗുരുപാദവന്ദനത്തിന്‍റെ അനുർവചനീയമായ മാഹാത്മ്യത്തെ ആ പാദുകങ്ങളിൽ തന്നെ നമസ്ക്കരിച്ചു നിലനിർത്താൻ എക്കാലവും നമുക്കാകണം. ദയവായി ഈ പരമ്പരയിൽ അതു നിലനിർത്താൻ ശിഷ്യർക്കാകണം. ഇതൊരപേക്ഷയാണു.
അരുണ.എസ് posted @ February 01 2017 10:01 AM    

ഈ ചർച്ചക്കായി അനുവദിച്ച സമയം അവസാനിക്കുന്നു. ഗുരുപാദവന്ദനമെന്ന ലോകോത്തരമായ ഈ വിഷയം വളരെ ലളിതമായി അവതരിപ്പിക്കാനും കുറച്ചു ഭാഗ്യശാലികളെയെങ്കിലും ഇതിൽ പങ്കെടുപ്പിക്കാനും കഴിഞ്ഞതിൽ വളരെയധികം ചാരിതാർത്ഥ്യമുണ്ടു. ലോകത്തിന്‍റെ നാനാ ഭാഗങ്ങളിൽ ഒരിക്കൽ ഇത്തരം ചർച്ചകൾ സമാഗതമാവുകതന്നെ ചെയ്യും. ഗുരുവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കാൻ കൂടുതൽ അവസരങ്ങൾ ഗുരുവായി ഒരുക്കിത്തരുമെന്ന വിശ്വാസം സന്തോഷം പകരുന്നു. അനുവദിച്ചുകിട്ടിയാൽ ഈ ചർച്ചയുടെ രണ്ടാംഘട്ടം സംവേദകനിൽ തന്നെ അവതരിപ്പിക്കാനാകും.

മനുശ്യരാശിയ്ക്കു ഈശ്വരന്‍റെ കല്പനകൾ ലഭിക്കുകയും സാക്ഷാത്ക്കാരം നേടുകയും വേണമെങ്കിൽ, അതു സാധ്യമാകാൻ പര്യാപ്തമായ ജീവന്‍റെ ശുദ്ധീകരണം ആവശ്യമാണന്നു ഗുരുവിലൂടെ നാമറിഞ്ഞു. അതിനുവേണ്ടി മനുഷ്യരാശിക്കു ഈശ്വരൻ നൽകിയ പ്രോജ്ജ്വലമായ ആത്മസാമിപ്യമാണു നവജ്യോതി ശ്രീ. കരുണാകരഗുരു. ആ പരമാത്മസാമിപ്യത്തെ സാധാരണ മനുഷ്യർക്കു അനുഭവവേദ്യമാക്കാൻ ഒരു ശരീരം നൽകി ഗുരുവിനെ ദെെവം മനുഷ്യരാശിയിലേക്കു അയക്കുകയായിരുന്നു. അതീന്ദ്രിയാനുഭവങ്ങളിലൂടെ ഗുരുവിനെ നമുക്കു മനസ്സിലാക്കാനുള്ള അവസരം ദെെവം നൽകിയതുകൊണ്ടു മാത്രമാണു ഗുരുവിന്‍റെ ആത്മചെെതന്യത്തെ നമ്മൾ ദെെവമായി തിരിച്ചറിഞ്ഞതു. ആ തിരിച്ചറിവായിരുന്നു ഗുരുപാദങ്ങളിൽ ശിരസ്സർപ്പിച്ചു നമസ്ക്കരിക്കുവാനുള്ള ചോദന. ആ ദെെവസ്ഥാനത്തൊക്കെ കയറിയിരുന്നു, ഗുരുവിലർപ്പിക്കുന്ന നമസ്ക്കാരം സ്വീകരിക്കാനുള്ള അറിവില്ലായ്മയിൽ സഹതാപമുണ്ടു. ഒരു ജന്മത്തെ പൂർണ്ണമായ ഗുരുപാദവന്ദനത്തിലൂടെ ഈശ്വരചെെതന്യം അനുഭവപ്പെടാൻ വേണ്ടി പ്രധാനമായും ജീവന്‍റെ അഹർമതിയെയാണു കഴുകിക്കളയേണ്ടതു. പ്രകൃതിനിയമം മനുഷ്യശരീരത്തിനു നൽകിയിരിക്കുന്ന കാലം കഴിഞ്ഞാലും ഗുരുപാദവന്ദനം ജീവന്‍റെ ശുദ്ധീകരണത്തിനുവേണ്ടി അനുസ്യൂതം തുടരേണ്ടതുള്ളതുകൊണ്ടാണു ഗുരുപാദത്തിനു പകരം പ്രതീകാത്മകമായി ഗുരുപാദുകം നിർമ്മിച്ചതും, അതു ഗുരു ഉപയോഗിച്ചു സങ്കല്പിച്ചു മനുശ്യരാശിക്കായി നൽകിയതും. ആ ഗുരുപാദുകങ്ങളുടെ പ്രാധാന്യത്തെ മനുഷ്യമനസ്സുകളിൽ അതിന്‍റെ പൂർണ്ണതയിൽ നിലനിർത്താനാണു ഗുരുപാദുകം സ്വർണ്ണത്തിൽ തന്നെ പണികഴിപ്പിച്ചതു. ഇത്രയും ലളിത ജീവിതം നയിച്ച ഗുരു സ്വർണ്ണ ത്തിലെ പാദുകം ധരിച്ചാണു നടന്നിരുന്നതെന്നു ആർക്കെങ്കിലും ചിന്തിക്കാനാകുമോ? ആ ഗുരുപാദുകങ്ങളിൽ നമസ്ക്കരിക്കാനുള്ള മനുഷ്യരാശിയുടെ അവകാശത്തിൽ സ്ഥിതിസമത്വം നിലനിർത്തണം. ഏതൊരു ഗുരുസ്നേഹിക്കും ആ ഗുരുപാദുകങ്ങളിൽ നമസ്ക്കരിക്കാനാകണം. കാലങ്ങൾ കഴിയുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രമായി, ഗുരുപാദവന്ദനത്തിനായി ലോകത്തിന്‍റെ നാനാഭാഗങ്ങളിൽ നിന്നുള്ള മനുഷ്യസമൂഹത്തിന്‍റെ ധാരമുറിയാത്ത നിരകൾ രാപകലെന്നില്ലാതെ ശാന്തിഗിരിയിൽ തുടർന്നുകൊണ്ടേയിരിക്കും. അവർ ഗുരുവിന്‍റെ പാദുകങ്ങളിൽ ശിരസ്സർപ്പിച്ചു ഗുരുപാദവന്ദനമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കും. ഗുരുവിന്‍റെ ആദ്യപരമ്പര അതു ചെയ്തു മനുഷ്യരാശിക്കു മാതൃക കാട്ടിക്കൊടുക്കണം. ഈ ഗുരുപരമ്പരക്കു സമാനതകളില്ലാത്ത ഗുരുപാദവന്ദനത്തിന്‍റെ ആ അനശ്വരപ്രാധാന്യം ഇന്നു തിരിച്ചറിഞ്ഞു പ്രവർത്തിക്കാനാകുക തന്നെ വേണം.

ഗുരുചരണം ശരണം

സിജു ബാലചന്ദ്രൻ -അവതാരകൻposted @ February 02 2017 07:00 AM    
Publications
Subscribtion
 

News & Updates
Disscussion Forum First Topic - Compiled as Publication 14 (Special Edition)

By Samvedakan Tech @ 01/07/2016 12:10 Am  

Samvedakan has successfully launched in HTML5. The latest version of Samvedakan can be viewed in all popular devices. We have tested the site in latest version of Chrome/Firefox/Opera/IE/iSafari and other devices like IPad, samsung tablet and most other popular devices.

If you come across errors or any technical issues, notify us at samvedakan@gmail.com

By Samvedakan Tech @ 03/02/2015 12:00 Am  

Copyright © 2014 by Samvedakan. All right reserved.